April 20, 2024

സ്നേഹസന്ദേശത്തിന്റെ സുദിനങ്ങൾ ആഘോഷിക്കാന്‍ ഒരുങ്ങി ജില്ലയിലെ മഹല്ലുകൾ

0
Img 20220927 Wa00242.jpg
കൽപ്പറ്റ :സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും പ്രവാചക സന്ദേശവുമായി വിശ്വാസികള്‍ ഇന്ന്‌ മുതൽ നബി കീർത്തനങ്ങളിൽ മുഴുകും. ഇന്നലെ രാത്രി മുതല്‍ തന്നെ പ്രവാചക പ്രകീര്‍ത്തന മൗലിദ് സദസ്സുകൾ ജില്ലയിലെ പള്ളികളിൽ നടന്നു. കോവിഡ്‌ നിയന്ത്രണം കര്‍ശനമായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ രണ്ട് വര്‍ഷം ആഘോഷ പരിപാടികള്‍ ഉണ്ടായിരുന്നില്ല. ഇത്തവണ ജില്ലയിലെങ്ങും വിപുലമായി, വിവിധ ചടങ്ങുകളോടെ റബീഉൽ അവ്വൽ പന്ത്രണ്ടിന് വിശ്വാസികൾ മീലാദ്‌ ആഘോഷിക്കാനുള്ള ഒരുക്കം തുടങ്ങി.  മഹല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ദഫ്‌ മുട്ട്‌, സ്കൗട്ട്, പ്രവാചക പ്രകീര്‍ത്തന ഗാനങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ മഹല്ലുകള്‍ ക്രേന്ദ്രീകരിച്ച്‌ നബിദിന റാലികളും നടക്കും.  മഹല്ലുകള്‍, മസ്ജിദുകള്‍, മദ്രസകള്‍ കേന്ദ്രീകരിച്ച്‌ പ്രവാചക പ്രകീര്‍ത്തന പരിപാടികള്‍ നടക്കും. പ്രവാചകന്‍ നിര്‍ദേശിച്ച ഉല്‍കൃഷ്ടവും മാതൃകായോഗ്യവുമായ ജീവിതത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും 
പകര്‍ത്തുകയും ചെയ്യാനുള്ള പ്രേരണ നല്‍കുകയാണ്‌ റബീഉല്‍ അവ്വല്‍ മാസം. നബിദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ആഘോഷങ്ങള്‍ ജാതി, മത വ്യത്യാസമില്ലാതെ ജനങ്ങള്‍ പരസ്പരം സന്തോഷം പങ്കുവയ്ക്കുന്ന വേദി കൂടിയാണ്‌.മുത്ത് നബിയുടെ പേരിലുള്ള പുണ്യ മാസത്തെ സ്നേഹത്തോടെ സ്വീകരിച്ചു കൊണ്ട് പ്രവാചക ചര്യ മുറുകെ പിടിച്ചു കൊണ്ട് നാഥന്റെ കല്പപോലെ വിശ്വാസികൾ ഈ പുണ്യ മാസത്തെ യാത്രയാക്കും.വിശുദ്ധ റമസാൻ പോലെ തന്നെ പ്രാധാന്യമുള്ള മാസമായതിനാൽ ഈ മാസത്തെയും വിശ്വാസികൾ സ്വീകരിക്കാൻ സജ്ജമാണ്.  പള്ളികൾ കേന്ദ്രികരിച്ചും  വീടുകൾ കേന്ദ്രികരിച്ചും റബീഉൽ അവൽ മുപ്പത് ദിവസങ്ങളിലും നടക്കുന്ന മൗലിദ്,പ്രഭാഷനങ്ങൾ,ബുർദ മജ്ലിസ് തുടങ്ങിയ ഇനങൾ നടക്കുമ്പോൾ പായസം ഉൾപ്പെടെ പരിപാടിക്ക് മൊഞ്ച് കൂട്ടാൻ വ്യത്യസ്ത ചീരണികളും വിതരണതിനെത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *