April 19, 2024

അതിമാരക മയക്കുമരുന്നായ എം. ഡി. എം. എയുമായി യുവാക്കൾ എക്‌സൈസ് പിടിയിൽ

0
Img 20220930 120647.jpg
മാനന്തവാടി:തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ബിൽജിത്ത്. പി.ബി. യും പാർട്ടിയും  തോൽപ്പെട്ടി ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ രാത്രികാല  വാഹന പരിശോധനയിൽ കെ എൽ 84 8627 നമ്പർ ബൈക്കിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 3.6 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി. എം .എ   യുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി കുമ്മട്ടി വീട്ടിൽ അബഷർ .കെ (24 ),
കണ്ണൂർ മാട്ടൂൽ സ്വദേശി ബി.സി.ഹൗസിൽ ബിഷർഷുഹൈബ് (22) എന്നിവരാണ് അറസ്റ്റിലായത്.10 വർഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരികയാണെന്ന് എക്സൈസ് അറിയിച്ചു.വാഹനപരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അജേഷ് വിജയൻ , ശ്രീധരൻ, അരുൺ കെ.സി , ഹാഷിം, വിപിൻ .പി., രാജേഷ് എം.ജി. ;  എക്സൈസ് ഡ്രൈവർ അബ്‌ദുറഹീം എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *