June 19, 2026

റീച്ച് സര്‍ട്ടിഫിക്കേഷന്‍ ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ
വനിതാ വികസന കോര്‍പ്പറേഷന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളില്‍ ഒക്ടോബര്‍ 14 നു തുടങ്ങുന്ന റീച്ച് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം ഓണ്‍ലൈന്‍ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. 60 ദിവസം ദൈര്‍ഘ്യമുള്ള പാഠ്യപദ്ധതിയില്‍ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഇന്റര്‍വ്യൂ മാനേജ്‌മെന്റ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ്, കമ്പ്യൂട്ടര്‍ എന്നിവയിലാണ് പരിശീലനം. പ്ലസ്ടു, തത്തുല്യ വിദ്യാഭ്യാസയോഗ്യതയുള്ള 18നും 35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ദാരിദ്ര്യരേഖയ്ക്ക് താഴെ ഉള്ളവര്‍ക്ക് ഫീസ് ആനുകൂല്യവും കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസ്സിസ്റ്റന്‍സും നല്‍കും. ഫോണ്‍ 04972800572, 9496015018.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *