June 17, 2026

ഗാന്ധി ജയന്തി വാരാഘോഷം: മത്സര വിജയികള്‍

0
By ന്യൂസ് വയനാട് ബ്യൂറോ
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചിത്രരചന, പ്രസംഗമത്സരം വിജയികളെ പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ശുചിത്വ ഗ്രാമം സുന്ദര ഗ്രാമം എന്ന വിഷയത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ കാക്കവയല്‍ ജി.എച്ച്.എച്ച്.എസ്സിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി കെ.ജെ. നന്ദകിഷോര്‍ ഒന്നാം സ്ഥാനം നേടി. മീനങ്ങാടി ജി.എച്ച്.എസ്സ്.എസ്സിലെ ആര്‍ദ്ര ജീവന്‍ രണ്ടാം സ്ഥാനവും തൃശ്ശൂര്‍ പുറത്തുങ്കര എസ്.ആര്‍.കെ.ജി.വി.എം എച്ച്.എസ്സിലെ കെ.ആര്‍.ഹരികൃഷ്ണന്‍ മൂന്നാം സ്ഥാനവും നേടി.
ഞാനറിയുന്ന ഗാന്ധി എന്ന വിഷയത്തില്‍ യു.പി.വിഭാഗം വിദ്യര്‍ത്ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തില്‍ പോരൂര്‍ സര്‍വോദയ യു.പി.സ്‌കൂളിലെ അരുണ്‍ വര്‍ഗ്ഗീസിനാണ് ഒന്നാം സ്ഥാനം. എസ്.കെ.എം.ജെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ നിഹാരിക സരസ്വതി, കെ.ആര്‍. നിരഞ്ജന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും വിതരണം ചെയ്യും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വിദ്യാര്‍ത്ഥികള്‍ക്കായുള്ള മത്സരങ്ങള്‍ ഇത്തവണ ഓണ്‍ലൈനായാണ് സംഘടിപ്പിച്ചത്. ചിത്രരചനയില്‍ 90 പേരും പ്രസംഗമത്സരത്തില്‍ 105 പേരുമാണ് പങ്കെടുത്തത്.
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്റെ ഓണ്‍ലൈന്‍ ഗാന്ധി സ്മൃതി പ്രഭാഷണവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മുഖേന സംഘടിപ്പിച്ചിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *