കമാൽ വരദൂരിന് ജന്മനാടിന്റെ ആദരം
വരദൂർ: വരദൂർ നവജീവൻ ഗ്രന്ഥശാലയും പരസ്പര സ്വാശ്രയ സംഘവും ചേർന്ന് പ്രശസ്ത മാധ്യമ പ്രവർത്തകനും ബിബിസിയുടെ ഇന്ത്യയിലെ സ്പോർട്സ് മത്സര ജൂറിയായി തെരഞ്ഞെടുക്കപെടുകയും ചെയ്ത കമാൽ വരദൂറിന് ജന്മനാടായ വയനാട് ജില്ലയിലെ വരദൂരിന്റെ ആദരം.
ലോക് ഡൗൺ കാലത്ത് വരദൂരിലെ സഹജീവികൾക്ക് ഭക്ഷണം നൽകി ജീവകാരുണ്യ പ്രവർത്തനത്തിൽ ഏർപ്പെട്ട ഷറഫുദ്ദീൻ കീരിപ്പെറ്റയെ ചടങ്ങിൽ അനുമോദിച്ചു. 'ഗൂഗിൾ മീറ്റിലൂടെ ചേർന്ന അനുമോദന യോഗത്തിന്റെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോക്ടർ സക്കീർ ഹുസൈൻ നിർവ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എം. ദേവകുമാർ, നവജീവൻ ഗ്രന്ഥശാല സെക്രട്ടറി കെ. ഡി സുദർശൻ, പരസ്പര സ്വാശ്രയ സംഘം പ്രസിഡണ്ട് മജീദ് പി എന്നിവർ സംസാരിച്ചു. തുടർന്ന് കമാൽ വരദൂർ ,ഷറഫുദീൻ എന്നിവർ മറുപടി പ്രസംഗം നടത്തി. ഗ്രന്ഥശാല പ്രസിഡണ്ട് ജോസ് കെ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പരസ്പര സെക്രട്ടറി എസ്.കെ സുരേഷ് സ്വാഗതവും പി. കൃഷ്ണാനന്ദ് നന്ദിയും പറഞ്ഞു





Leave a Reply