ഇന്ത്യന്‍ ജനാധിപത്യം കടന്നുപോകുന്നത് ദുര്‍ഘടമായ സമയത്തിലൂടെയെന്ന് സോണിയ ഗാന്ധി
ന്യൂഡൽഹി: ജനാധിപത്യം ഏറ്റവും ദുർഘടമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. പാർട്ടി ജനറൽ സെക്രട്ടറിമാരും സംസ്ഥാന ചുമതലയുളള നേതാക്കളും പങ്കെടുത്ത യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
രാജ്യത്തിന് വേണ്ടി പോരാടുകയാണ് തന്റെ ലക്ഷ്യമെന്നും സോണിയാഗാന്ധി പറഞ്ഞു. 'ജനങ്ങളെ സേവിക്കുക എന്നുളളതാണ് നമ്മുടെ മൂലമന്ത്രം. 'ഇന്ന്, ജനാധിപത്യം ഏറ്റവും ദുർഘടമായ ഒരു സമയത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്, ഇരയുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നു. പറയുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾക്കായി സമരം നടത്തണമെന്നും അവർ ആഹ്വാനം ചെയ്തു.
കർഷക ബില്ലുകൾ, ഹാഥ്റസ് കൂട്ടബലാത്സംഗം,ഉത്തർപ്രദേശിലെ ക്രമസമാധാന നില, രാജ്യത്തിന്റെ സമ്പദ്ഘടന, കേന്ദ്രസർക്കാർ അത് കൈകാര്യം ചെയ്യുന്നരീതി തുടങ്ങിയ വിഷയങ്ങളും കോൺഗ്രസ് ശക്തമായി ഉന്നയിച്ചു. കാർഷിക ബില്ലുകൾക്കെതിരായി ശക്തമായ പ്രതിഷേധമാണ് രാജവ്യാപകമായി കോൺഗ്രസ് ഉയർത്തിയിരിക്കുന്നത്



Leave a Reply