കോവിഡ് 19 :ഡി എം വിംസിൽ ഇനി മുതൽ ആർ ടി പി സി ആർ പരിശോധന ആരംഭിച്ചു.
കൽപ്പറ്റ:
കോവിഡ് 19 വൈറസ് രോഗബാധ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും ഉള്ളവർക്ക് ആശ്വാസമായി ആർ ടി പി സി ആർ പരിശോധനക്കുള്ള എൻ എ ബി എൽ അംഗീകാരത്തോടെയുള്ള വൈറോളജി ലബോറട്ടറി ഡി എം മെഡിക്കൽ കോളേജിൽ ആരംഭിച്ചു. ലാബിന്റെ ഔദ്യോഗിക ഉദ്ഘാടനം വയനാട് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള നിർവ്വഹിച്ചു.
ജില്ലയിലെ കോവിഡ് പരിശോധനകൾക്കായി നല്ലൊരു ശതമാനവും ഇപ്പോൾ ആശ്രയിക്കുന്നത് കോഴിക്കോടിനെയാണ് ഇതിനായി എടുക്കുന്ന കാലതാമസവും അധിക ചിലവുകളും ഇതോടെ നിയന്ത്രിക്കാനാകും. നിലവിൽ സർക്കാർ നിശ്ചയിച്ച ഫീസായിരിക്കും ഡി എം വിംസിലും ആർ ടി പി സി ആർ പരിശോധനക്ക് ഈടാക്കുന്നത്. 4 മണിക്കൂർ എടുക്കുന്ന ഒരു ടെസ്റ്റ് സൈക്കിളിൽ 90 സാമ്പിളുകൾ വരെ പരിശോധിക്കാനാകും.
മറ്റ് വൈറോളജി ലാബുകളിൽ നിന്നും വ്യത്യസ്തമായി മെഡിക്കൽ വിദ്യാർത്ഥികൾക്ക് കൂടി പഠിക്കാനുള്ള വിപുലമായ സൗകര്യങ്ങൾ ഇവുടുത്തെ ലാബിൽ ഒരുക്കിയിട്ടുണ്ട്. എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, , ഡീൻ ഡോ. ഗോപകുമാരൻ കർത്താ, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, , വയനാട് പ്രസ്സ് ക്ലബ് പ്രസിഡന്റ് സജീവൻ, സെക്രട്ടറി നിസാം, അസോസിയേറ്റ് പ്രാഫസർ ഡോ. ദീപ്തി, കോവിഡ് 19 നോഡൽ ഓഫീസർ ഡോ. വാസിഫ് മായിൻ, എന്നിവർ ചടങ്ങിൽ സന്നിഹിത രായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് 8111881126 എന്ന നമ്പറിൽ വിളിക്കുക.





Leave a Reply