September 4, 2026

ആശാകിരണം ലോക ക്യാൻസർ ദിനാചരണം നടത്തി.

0
IMG_20180205_182131
By ന്യൂസ് വയനാട് ബ്യൂറോ
.

മാനന്തവാടി: ക്യാൻസർ സുരക്ഷാ പദ്ധതിയായ ആശാ കിരണത്തിന്റെ ഭാഗമായി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി വികാസ് പീഡിയയുമായി ചേർന്ന്  ലോക ക്യാൻസർ ദിനാചരണ പരിപാടികൾ നടത്തി. പരിപാടികൾ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടർ ഫാ: ജിനോജ് പാലാ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ: ബിജോ കറുകപ്പള്ളിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ പി.എ.ജോസ് അധ്യക്ഷത വഹിച്ചു. വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി. ഷിബു  ബോധവൽക്കരണ സെമിനാറിന് നേതൃത്വം നൽകി. ക്യാൻസർ സുരക്ഷാ പ്രതിജ്ഞയുമെടുത്തു. ബ്ലഡ് ക്യാൻസർ ബാധിച്ച യുവതിക്ക് വേണ്ടി സ്വരൂപിച്ച സഹായധനം ഡി.ഡി.യു.ജി.കെ.വൈ. കോഡിനേറ്റർ റോബിൻ തോമസ് ,. പി.ഡി. തോമസ് എന്നിവർ ചേർന്ന് കൈമാറി.മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചുള്ള ബോധവൽക്കരണവും ഇതോടനുബന്ധിച്ച് നടന്നു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *