June 14, 2026

വയനാട് ജില്ലയില്‍ 84 പേര്‍ക്ക് കൂടി കോവിഡ്: . 287 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (1.02.21) 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 126 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23299 ആയി. 19781 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 140 മരണം. നിലവില്‍ 3378 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2839 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
തൊണ്ടര്‍നാട് സ്വദേശികളായ 37 പേര്‍, തവിഞ്ഞാല്‍, ബത്തേരി 8 പേര്‍ വീതം, മീനങ്ങാടി 6 പേര്‍, മാനന്തവാടി, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി 3 പേര്‍ വീതം, എടവക, അമ്പലവയല്‍, നെന്മേനി, വെള്ളമുണ്ട 2 പേര്‍ വീതം, കണിയാമ്പറ്റ, പനമരം, പടിഞ്ഞാറത്തറ, മുട്ടില്‍, കല്‍പ്പറ്റ, പൂതാടി, പൊഴുതന, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
 
*126 പേര്‍ക്ക് രോഗമുക്തി*
നെന്മേനി 10 പേര്‍, തരിയോട് 5 പേര്‍, വെള്ളമുണ്ട 4 പേര്‍, ബത്തേരി 3 പേര്‍, മേപ്പാടി, കണിയാമ്പറ്റ, പനമരം 2 പേര്‍ വീതം, അമ്പലവയല്‍, മാനന്തവാടി, പുല്‍പ്പള്ളി, നൂല്‍പ്പുഴ  സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 94 പേരുമാണ് രോഗമുക്തി നേടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *