April 29, 2026

വയനാട് ജില്ലയില്‍ 163 പേര്‍ക്ക് കൂടി കോവിഡ്: 354 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
. 160 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (5.02.21) 163 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 354 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23983 ആയി. 20989 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 144 മരണം. നിലവില്‍ 2850 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2378 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
സുല്‍ത്താന്‍ ബത്തേരി 21 പേര്‍, നെന്‍മേനി 17, അമ്പലവയല്‍ 15 , മീനങ്ങാടി 12,  വെള്ളമുണ്ട 11, കല്‍പ്പറ്റ, കണിയാമ്പറ്റ, മാനന്തവാടി 9 പേര്‍ വീതം മുള്ളന്‍കൊല്ലി, പൂതാടി 7 പേര്‍  വീതം, മുട്ടില്‍, പൊഴുതന, പുല്‍പ്പള്ളി 6 പേര്‍ വീതം, വൈത്തിരി 5, മേപ്പാടി, നൂല്‍പ്പുഴ 4 പേര്‍ വീതം, എടവക, പടിഞ്ഞാറത്തറ 3 പേര്‍ വീതം,  മൂപ്പൈനാട്  2, കോട്ടത്തറ, പനമരം, തവിഞ്ഞാല്‍, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്ക ത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി, കോയമ്പത്തൂരില്‍ നിന്ന് വന്ന മുള്ളംകൊല്ലി സ്വദേശി, ദുബായില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 
 
*354 പേര്‍ക്ക് രോഗമുക്തി*
തൊണ്ടര്‍നാട് സ്വദേശികള്‍ 17, ബത്തേരി 10, കല്‍പ്പറ്റ 6, പൂതാടി, പുല്‍പള്ളി 3  പേര്‍ വീതം, പനമരം, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ, മൂപ്പൈനാട്, മേപ്പാടി, എടവക, പടിഞ്ഞാറത്തറ 2 പേര്‍ വീതം, മീനങ്ങാടി, കോട്ടത്തറ, തവിഞ്ഞാല്‍, വെള്ളമുണ്ട, മാനന്തവാടി, തരിയോട് 1 വീതം,  കോഴിക്കോട് സ്വദേശികള്‍ 2, വീടുകളില്‍ ചികിത്സയിലുള്ള 293  പേര്‍ എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *