April 27, 2024

കർഷക ഐക്യദാർഢ്യ സത്യാഗ്രഹം 45 ദിവസം പിന്നിട്ടു

0
Img 20210205 Wa0361.jpg
കൽപറ്റ: ഡൽഹിയിൽ നടക്കുന്ന കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടുതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിലുള 
കിസാൻ സംഘർഷ്‌ കോ–ഓർഡിനേഷൻ കമ്മറ്റി കൽപറ്റ എച്ച്ഐഎം യു പി സ്കൂളിന് സമീപം നടത്തുന്ന ഐക്യദാർഢ്യ സത്യാഗ്രഹം 45 ദിവസം പിന്നിട്ടു. കർഷക സമരത്തിന് പിൻതുണയുമായി നിരവധി സംഘടനകളും വ്യക്തികളുമാണ് സമര പന്തലിൽ എത്തുന്നത്. വെളളിയാഴിച്ച നടന്ന സമരം എൻ എം ആന്റണി ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന സെക്രട്ടറി സത്യൻ മൊകേരി, വി പി വർക്കി, പി ഇ ജോർജ്ജ്ക്കുട്ടി, ജോസഫ് മാത്യു പ്രസംഗിച്ചു. 
കർഷക സമരത്തിന് ലോക രാഷ്ട്രങ്ങളുടെ പിൻതുണ നേടാനായി; സത്യൻ മൊകേരി
കൽപറ്റ: രാജ്യത്ത് നടക്കുന്ന കർഷക സമരങ്ങൾക്ക് ലോക രാഷ്ട്രങ്ങളുടെ പിൻതുണ നേടാനായതായി സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. കർഷക താൽപര്യങ്ങൾക്കെതിരായ നിയമങ്ങളാണ് നടപ്പാക്കുന്നത്. കർഷക സമരങ്ങൾ അവസാനിപ്പിക്കണമെന്ന് അവർ പ്രധാനമന്ത്രിയോട് അവശ്യപ്പെട്ടു കഴിഞ്ഞു. കർഷക സമരത്തെ തകർക്കാൻ കേന്ദ്ര സർക്കാർ ആസൂത്രിത ശ്രമങ്ങൾ നടത്തുകയാണ്. കർഷക സമരങ്ങളെ പിൻതുണക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. സമരം റിപ്പോർട്ട് ചെയ്യുകയും, പിൻതുണക്കുകയും ചെയ്യുന്ന മാധ്യപ്രവർത്തകരുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇതിനെയെല്ലാം അതിജീവിച്ച് കർഷക സമരം രാജ്യത്ത് ശക്തിപ്പെടുമെന്നും സത്യൻ മൊകേരി പറഞ്ഞു. കൽപറ്റയിലെ കർഷക ഐക്യദാർഢ്യ സത്യാഗ്രഹത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *