April 28, 2026

കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ 33ാം ജന്മദിനാഘോഷം നടത്തി.

0
cop-emplos.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ  33ാം ജന്മദിനാഘോഷം വയനാട് ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 1988 ഫെബ്രുവരി അഞ്ചിന് തൃശ്ശൂരില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകളായ എംപ്ലോയീസ് അസോസിയേഷനും, എം പ്ലോയീസ് ഫെഡറേഷനും ലയിച്ചാണ് കേരളാ കോ-ഓപ്പറേറ്റീവ് എപ്ലോയീസ് ഫ്രണ്ട് രൂപം കൊ ണ്ടത്. ജില്ലാതല ആ ഘോഷം മടക്കിമല സര്‍ വീസ് സഹകരണ ബാങ്കില്‍ സം സ്ഥാന കമ്മിറ്റിയംഗം പി ശ്രീ ഹരി ഉദ്ഘാടനം ചെയ്തു. ജില്ലാവൈസ് പ്രസിഡന്റ് ശ്രീജിത്ത് കെ ടി അധ്യക്ഷനായിരുന്നു. ടോമി സി ജെ, ജോസ് പി വി, എല്‍ദോ, ജനീഷ്, ശ്യാം ലാല്‍, ഗോപാലന്‍, ജനാര്‍ദ്ദനന്‍, റോ യി കുന്നമ്പറ്റ, ഹാരിസ് മടക്കിമല, ശാലിനി കെ വി തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ സംസ്ഥാന നിര്‍വാഹകസമിതിയംഗം ആര്‍ രാജനെ ചടങ്ങില്‍ ആദരിച്ചു. മാനന്തവാടിയില്‍ ജില്ലാപ്രസിഡന്റ് കെ സുനില്‍ പരിപാടികള്‍ ഉദ് ഘാടനം ചെയ്തു. പി എം ദേവസ്യ, ജിത്സന്‍ മാത്യു, ഫൈസല്‍ കല്‍പ്പക, വിജയേശ്വരി, നിഷ ജോസ്, അലക്‌സ്, എം ജി ബാബു, ഷാജി തോമസ്, മനോജ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുതിര്‍ന്ന സഹകാരി സി കെ ഗോപാലകൃഷ്ണനെ ആദരിച്ചു. സുല്‍ത്താന്‍ബത്തേരിയില്‍ സംസ്ഥാനവൈസ് പ്രസിഡന്റ് ടി സി ലൂക്കോസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി എന്‍ സുധാകരന്‍ അധ്യക്ഷനായിരുന്നു. വി എന്‍ ശ്രീകുമാര്‍, കെ ഗോപകുമാര്‍, രേണുക, ദീപ, ജോസഫ്, സജി വാകേരി, മോഹന്‍ദാസ് പുല്‍പ്പള്ളി, സാബു മുള്ളന്‍കൊല്ലി തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *