വയനാട് ജില്ലയിലെ വിദ്യാഭ്യാസ വായ്പ ബാദ്ധ്യത പ്രതിസന്ധി പരിക്കുന്നതിന് സര്‍ക്കാര്‍ നേരിട്ട് ഇടപെടണം-എഡ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍


Ad
  കല്‍പ്പറ്റ: ജില്ലയിലെ വിദ്യാഭ്യാസ വായ്പ ബാദ്ധ്യത പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്ന് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.വിദ്യാഭ്യാസ വായ്പക്ക് അമിതമായ പലിശ ബേങ്കുകള്‍ ഈടാക്കുന്നത് കാരണം വര്‍ഷങ്ങളായിട്ടുള്ള  വായ്പ ബാദ്ധ്യത പതിന്‍മടങ്ങായിട്ട് വര്‍ദ്ധിക്കുകയാണ്. വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധിയുള്‍പ്പെടെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴും ബാങ്കുകള്‍ ജപ്തിയുള്‍പ്പെടെയുള്ള നടപടി ഭീഷണികള്‍ മുഴക്കുന്നത് അംഗീകരിക്കാന്‍ സാധിക്കുകയില്ല. പ്രകൃതിക്ഷോപവും കോവിഡ് പോലുള്ള മഹാമാരിയും കാരണം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ബാങ്കുകളുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം .ജില്ലയിലെ വായ്പയെടുത്തവരുടെ യഥാര്‍ത്ഥസ്ഥിതി സംഘടന മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ബഹുഭൂരിപക്ഷം കുടുംബങ്ങളും പലവിധ പ്രയാസങ്ങളായി കഷ്ടപ്പെടുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. ആയതിന്റെ നിജസ്ഥിതി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ട് വരുന്നതിന് വേണ്ടി വിദ്യാഭ്യാസ വായ്പ ബാദ്ധ്യതയുള്ളവര്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നതിന് കണ്‍വന്‍ഷനില്‍ തീരുമാനമായി. കണ്‍വന്‍ഷന്‍ ജില്ലാ പ്രസിഡന്റ് റ്റി.ടി. മാത്യൂ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി എസ്.ജെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി. ജോര്‍ജ്, വര്‍ഗ്ഗീസ് മാത്യു, ഇ.ഇബ്രാഹിം, കെ.വി.ബാബു ,പി.കെ.ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.ഇത് പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ സ്വാന്തന സ്പര്‍ശം പരാതി പരിഹാര അദാലത്ത് എന്ന സൈറ്റിലേക്ക് വിദ്യാഭ്യാസ ലോണ്‍ എടുത്തവര്‍ അയക്കേണ്ടതാണ്. ബന്ധപ്പെട്ട അക്ഷയ കേന്ദ്രങ്ങള്‍വഴി ഈ സൈറ്റ് ലഭ്യമാകുന്നതാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *