September 17, 2026

വയനാട് ജില്ലയില്‍ 201 പേര്‍ക്ക് കൂടി കോവിഡ്: . 315 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
. 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (10.02.21) 201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 315 പേര്‍ രോഗമുക്തി നേടി. 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 24720 ആയി. 22354 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 151 മരണം. നിലവില്‍ 2215 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1690 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
അമ്പലവയല്‍, ബത്തേരി സ്വദേശികള്‍ 20 പേര്‍ വീതം, വെങ്ങപ്പള്ളി 19, പനമരം 18, എടവക 17, മീനങ്ങാടി 13, മേപ്പാടി 12, കല്‍പ്പറ്റ, മുട്ടില്‍  10 പേര്‍ വീതം, നൂല്‍പ്പുഴ, തവിഞ്ഞാല്‍, വൈത്തിരി  8 പേര്‍ വീതം, പടിഞ്ഞാറത്തറ 7,
പൊഴുതന 5, കണിയാമ്പറ്റ, മാനന്തവാടി, പൂതാടി 4 വീതം, നെന്മേനി 3, കോട്ടത്തറ, തരിയോട്, വെള്ളമുണ്ട 2 പേര്‍ വീതം, പുല്‍പള്ളി, തിരുനെല്ലി ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടക യില്‍ നിന്നും വന്ന മേപ്പാടി സ്വദേശിക്കും ദുബായില്‍ നിന്നും വന്ന രണ്ട്  നെന്മേനി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.
*315 പേര്‍ക്ക് രോഗമുക്തി*
മുട്ടില്‍ സ്വദേശികള്‍ 6, ബത്തേരി, തവിഞ്ഞാല്‍  3 പേര്‍ വീതം, മീനങ്ങാടി, മേപ്പാടി, മൂപ്പൈനാട്  2 പേര്‍ വീതം, കണിയാമ്പറ്റ, തൊണ്ടര്‍നാട്, പുല്‍പള്ളി,
നെന്മേനി 1 വീതം, വീടുകളില്‍ ചികിത്സയിലുള്ള 293 പേരുമാണ് രോഗ മുക്തരായത്.
*428 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.02.21) പുതുതായി നിരീക്ഷണത്തിലായത് 428 പേരാണ്. 271 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6174 പേര്‍. ഇന്ന് പുതുതായി 20 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1704 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 264514 സാമ്പിളുകളില്‍ 260765 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 236045 നെഗറ്റീവും 24720 പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *