സംസ്ഥാന ക്ഷീരവകുപ്പിൻ്റെ ശ്രവ്യ മാധ്യമ പുരസ്‌കാരം റേഡിയോ മാറ്റൊലിക്ക്


Ad
.
സം​സ്ഥാ​ന ക്ഷീ​ര​വ​കു​പ്പി​ന്‍റെ 2020-ലെ ​മി​ക​ച്ച ശ്രവ്യാമാധ്യമ ഫീച്ചറിനുള്ള  പു​ര​സ്കാ​ര​ത്തി​നു റേഡിയോ മാറ്റൊലി അവതാരക ഭാഗ്യലക്ഷ്മി സ്വരാജ്  അ​ർ​ഹ​യാ​യി.മാനന്തവാടി തവിഞ്ഞാൽ സ്വദേശിയും  ലില്ലിസ് ഫാമുടമ  ലില്ലി മാത്യുമായുള്ള അഭിമുഖത്തിനാണ്    ഭാഗ്യലക്ഷ്മിക്ക്  പു​ര​സ്കാ​രം ലഭിച്ചത് . 25,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.
2020 ഡിസംബർ 28 ആണ് പുരസ്‌കരാർഹമായ അഭിമുഖം റേഡിയോ മാറ്റൊലിയിൽ  പ്രക്ഷേപണം ചെയ്തത്.
ഈ മാസം 13 ന് കൊല്ലത്തു നടക്കുന്ന സം​സ്ഥാ​ന ക്ഷീ​ര​സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു  വ​നം​മ​ന്ത്രി കെ.​രാ​ജു പുരസ്‌കാരം സ​മ്മാ​നി​ക്കും.2020 ജനുവരി 1 മുതൽ 2020 ഡിസംബർ 31 വരെയുള്ള സൃഷ്ടികളാണ് അവാർഡിന് പരിഗണിച്ചത്. 2019 ലെ ശ്രവ്യാമാധ്യമ ഫീച്ചറിനുള്ള പ്രത്യേക ജൂറി പരാമർശം റേഡിയോ മാറ്റൊലി പ്രോഗ്രാം പ്രൊഡ്യൂസർ പ്രജിഷ രാജേഷിന് ലഭിച്ചിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *