July 17, 2026

വയനാട് ജില്ലയില്‍ 161 പേര്‍ക്ക് കൂടി കോവിഡ്: 237 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (13.02.21) 161 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 237 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25188 ആയി. 23176 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1777 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1458 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി, വെങ്ങപ്പള്ളി സ്വദേശികള്‍ 18 പേര്‍ വീതം, വൈത്തിരി 16, നൂല്‍പ്പുഴ 15, എടവക 13, ബത്തേരി 10 കണിയാമ്പറ്റ 9, തവിഞ്ഞാല്‍, വെള്ളമുണ്ട 8 പേര്‍ വീതം, അമ്പലവയല്‍, കല്‍പ്പറ്റ, പൂതാടി  6 പേര്‍ വീതം, മീനങ്ങാടി, പുല്‍പള്ളി,പനമരം 5 പേര്‍ വീതം, പൊഴുതന 4, മുട്ടില്‍ 3, മേപ്പാടി 2, കോട്ടത്തറ, നെന്മേനി, പടിഞ്ഞാറത്തറ, തരിയോട് ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. 
*237 പേര്‍ക്ക് രോഗമുക്തി*
സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ 5, മാനന്തവാടി 4 നെന്മേനി പുല്‍പള്ളി 3 പേര്‍  വീതം, മീനങ്ങാടി, മുള്ളന്‍കൊല്ലി, കല്‍പ്പറ്റ,തരിയോട് 2 പേര്‍ വീതം, തവിഞ്ഞാല്‍, മേപ്പാടി,വൈത്തിരി, കണിയാമ്പറ്റ,തൊണ്ടര്‍നാട്, പൊഴുതന, മുട്ടില്‍ 1 വീതം, വീടുകളില്‍ ചികിത്സയിലുള്ള 207 പേരുമാണ് രോഗമുക്തരായത്.
*424 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.02.21) പുതുതായി നിരീക്ഷണത്തിലായത് 424 പേരാണ്. 381 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6483 പേര്‍. ഇന്ന് പുതുതായി 27 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1352 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 268275 സാമ്പിളുകളില്‍ 266371 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 241183 നെഗറ്റീവും 25188 പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *