May 17, 2026

ആട് ഗ്രാമം പദ്ധതി ആരംഭിച്ചു.

0
11.jpg
By ന്യൂസ് വയനാട് ബ്യൂറോ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആദിവാസി വിഭാഗത്തിൽ വരുന്ന സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങൾക്ക് അനുയോജ്യമായ ഒരു വരുമാന വർദ്ധക പരിപാടി എന്ന നിലയിൽ ആടുവളർത്തൽ വ്യാപകമാകുന്ന പദ്ധതിക്ക് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തുടക്കം കുറിച്ചു.  ആട് ഗ്രാമം എന്ന  പദ്ധതി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ ആണ് നടപ്പിലാക്കുന്നത്തവിഞ്ഞാൽതൊണ്ടർനാട് ഗ്രാമ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപെട്ട 09 സ്വാശ്രയ സംഘങ്ങളിൽ നിന്നുള്ള 90 വനിതകൾക്കാണ്  പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുകഓരോ ഗുണഭോക്താവിനും ചുരുങ്ങിയത് 03 ആടുകൾ വീതമാണ് പദ്ധതിയിലൂടെ ലഭിക്കുകഓരോരുത്തർക്കുമുള്ള അടിസ്ഥാന സ്വകാര്യങ്ങൾക്കനുസരിച്ചു ആടുകളുടെ എണ്ണം കൂട്ടാവുന്നതാണ്പദ്ധതിയിൽ അംഗങ്ങളാകുന്ന വനിതകൾക്ക് ആട് വളർത്തലിൽ 04 ദിവസത്തെ പരിശീലനം നൽകുംകൂടാതെ മാതൃകാപരമായി നടത്തിവരുന്ന ആട് ഫാമുകളിലേക്ക് പഠന യാത്രകൾ നടത്തുംകൂടാതെ ആടുകളെ വാങ്ങുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ വയ്പ് ക്രമീകരിച്ചു നൽകുംഒപ്പം ഗുണമേന്മയുള്ള ആടുകളെ കണ്ടെത്തുന്നതിനും വിൽപ്പന നടത്തുന്നതിനും സഹായം നൽകും.എടമുണ്ടകാവിൽപാടംപാലോട്ട്ആലക്കമുറ്റം എന്നിവിടങ്ങളിലെ സ്വാശ്രയ സംഘങ്ങളിൽ നിന്നും ഉള്ള 90 അംഗങ്ങളെ  പദ്ധതിക്കായി ഇതിനോടകം തെരഞ്ഞെടുത്തു.  പദ്ധതിയുടെ ഉദ്ഘാടനം തവിഞ്ഞാൽ പാലോട്ട് തറവാട്ടിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസ്സോസിയേറ്റ് ഡയറക്ടർ  ഫാജിനോജ്‌ പാലത്തടത്തിലിന്റെ അദ്ധ്യക്ഷതയിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പി  സുരേഷ് നിർവ്വഹിച്ചുവയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പദ്ധതി വിശദീകരണം നടത്തിറീജിയണൽ കോ ഓർഡിനേറ്റർ ഷീന ആന്റണിപാലോട്ട് ക്ലസ്റ്റർ ലീഡർ സൗമ്യ രാജൻ പാലോട്ട് എന്നിവർ സംസാരിച്ചുസീനിയർ വെറ്റിനറി സർജൻ ഡോക്ർ സുരേന്ദ്രൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *