August 3, 2026

രക്താര്‍ബുദ ബാധിതനായ യുവാവിനായി ചികിത്സാ ധനസഹായ കമ്മിറ്റി രൂപീകരിച്ചു

0
IMG_20211111_190239.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: രക്താര്‍ബുദ ബാധിതനായ യുവാവിനായി ചികിത്സാ ധനസഹായ കമ്മിറ്റി രൂപീകരിച്ചു. പടിഞ്ഞാറത്തറ പതിമൂന്നാം വാര്‍ഡ് മഞ്ഞൂറ കാരക്കല്‍ അന്ത്രയോസിന്റെയും പെണ്ണമ്മയുടെയും മകന്‍ ഷിനോസ്(38)നായാണ് ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചത്. മഞ്ഞൂറ എസ് പി സി വായനശാലയുടെ നേതൃത്വത്തില്‍ പടിഞ്ഞാറത്തറ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ കെ കെ അനീഷ് ചെയര്‍മാനും എസ് പി സി വായനശാലാ ജോ.സെക്രട്ടറി അനീഷ് ദേവസ്യ കണ്‍വീനറുമായ ജനകീയ കമ്മിറ്റി രൂപീകരിച്ചതായി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൃക്കസംബന്ധമായ അസുഖം മൂലം കിടപ്പിലായ ഷിനോസിന്റെ പിതാവിന്റെ ചികിത്സക്കായും ജനകീയ കമ്മിറ്റി രൂപീകരിക്കുകയും ഡയാലിസിസും മറ്റു ചികിത്സകളും നടത്തിവരികയുമാണ്. രക്ഷിതാക്കളും ഭാര്യയും മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം കൂലിപ്പണിക്ക് പോയിരുന്ന ഷിനോസിന്റെ വരുമാനമായിരുന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അബ്ദുറഹിമാന്‍, തരിയോട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണന്‍, മൂന്നാം വാര്‍ഡ് മെമ്പര്‍ ഷീജാ ആന്റണി, പതിമൂന്നാം വാര്‍ഡ് മെമ്പര്‍ ഗോപിനാഥന്‍ എന്നിവര്‍ ഈ കമ്മിറ്റിയുടെ രക്ഷാധികാരികള്‍ ആണ്. ചെയര്‍മാന്‍ കണ്‍വീനര്‍ എന്നിവരുടെ പേരില്‍ സൗത്ത് ഇന്‍ഡ്യന്‍ ബേങ്ക് പടിഞ്ഞാറത്തറ ശാഖയില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയതായും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കെ കെ അനീഷ്, അനീഷ് ദേവസ്യ, ജെയ്‌സണ്‍ ജെയിംസ്, ബാബു മണ്ണത്താലിക്കല്‍, സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു. അക്കൗണ്ട് നമ്പര്‍;1000073000000071, IFSC ;SIBL0001000

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *