April 24, 2026

ചൈൽഡ് ലൈൻ പി ടി എ ഇന്റർവെൻഷൻ സംഘടിപ്പിച്ചു

0
IMG_20211118_103826.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പയ്യമ്പള്ളി  – ചൈൽഡ് ലൈൻ സെ ദോസ്തി വാരാഘോഷത്തിന്റെ ഭാഗമായി എഫക്ടീവ് പാരൻറിംഗ് ആൻഡ് ചൈൽഡ് റൈറ്റ്സ് എന്ന വിഷയത്തിൽ പയ്യമ്പള്ളി സെന്റ് കാതറിൻ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി പി ടി എ ഇന്റർവെൻഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. സെന്റ് കാതറിൻ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പൽ ഷാജു പി.എ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ബൈജു ജോർജ്ജ് അധ്യക്ഷനായിരുന്നു. ചൈൽഡ് ലൈൻ ജില്ലാ കോഡിനേറ്റർ ദാവൂദ് എ സി മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ശശി എ കെ , സീനിയർ അസിസ്റ്റന്റ് ഷിനി തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് എഫക്ടീവ് പാരൻറിംഗ് എന്ന വിഷയത്തിൽ ചൈൽഡ് ലൈൻ ടീം അംഗം അബ്ദുൽ ഷമീർ സി എ യും കുട്ടികളുടെ അവകാശങ്ങൾ എന്ന വിഷയത്തിൽ ലക്ഷ്മൺ ടി.എ യും ക്ലാസെടുത്തു.
ശിശുദിനമായ നവംബർ 14 മുതൽ അന്താരാഷ്ട്ര ബാലാവകാശ സംരക്ഷണ ദിനമായ നവംബർ 20 വരെ ചൈൽഡ് ലൈൻ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ ദേശീയ തലത്തിൽ നടക്കുന്ന ക്യാമ്പയിനാണ് 'ചൈൽഡ് ലൈൻ സെ ദോസ്തി'. വയനാട് ജില്ലയിൽ വിവിധ സർക്കാർ വകുപ്പുകളും സർക്കാരിതര ഏജൻസികളുമായി സഹകരിച്ച് വിവിധങ്ങളായ പരിപാടികളാണ് ചൈൽഡ് ലൈൻ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന വാരാഘോഷം നവംബർ 20 ന് നടക്കുന്ന മീഡിയ ഓറിയന്റേഷനോട് കൂടി സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *