ജില്ലാ പോലീസിന്റെ ‘ഹോപ്പ്’ പദ്ധതിയ്ക്ക് തുടക്കമായി
കൽപ്പറ്റ: വയനാട് ജില്ലാ പോലീസിന്റെ 'ഹോപ്പ്' പദ്ധതിയ്ക്ക് തുടക്കമായി.
ജീവിത സാഹചര്യങ്ങൾ കൊണ്ട് പഠനം നിർത്തിയവർ, എസ്.എസ്.എൽ.സി., +2 തോറ്റ കുട്ടികൾ എന്നിവർക്കായി കൗൺസിലിംഗ്, മോട്ടിവേഷൻ, ട്യൂഷൻ മറ്റ് പഠന സഹായങ്ങൾ നൽകി പരീക്ഷകൾ ജയിക്കുന്നതിനും ജീവിതത്തിൽ മുൻനിരയിലേക്ക് എത്തിയ്ക്കുന്നതിനും വേണ്ടിയുള്ള പദ്ധതി തുടക്കം കുറിച്ചു. കൽപ്പറ്റ പോലീസ് സ്റ്റേഷൻ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങ് ഡി.വൈ.എസ്.പി. എം.ഡി സുനിൽ ഉദ്ഘാടനം നിർവഹിച്ചു. കല്പറ്റ ഇൻസ്‌പെക്ടർ പ്രമോദ്, ആസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുരേഷ്‌കുമാർ, ഹോപ്പ് പ്രൊജക്റ്റ് അസിസ്റ്റന്റ് നോഡൽ ഓഫീസർ ഷാജൻ, കൽപ്പറ്റ എ എസ് ഐ. വിജയൻ എന്നിവർ സംസാരിച്ചു. തുടർന്ന് കൽപ്പറ്റ സ്പേസ് ലൈഫ് സ്കിൽ സെന്റർ ഡയറക്ടർ ജോസഫ് ക്ലാസുകൾ നയിച്ചു .
ഇത്തരം കുട്ടികൾ ഉണ്ടെങ്കിൽ പ്രസ്തുത പദ്ധതിയിൽ ചേർന്നു പഠിക്കുന്നതിനുമായി വയനാട് ജില്ലാ പോലീസ് സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് പ്രൊജക്റ്റ് ഹോപ്പ് ജില്ലാ നോഡൽ ഓഫീസർ കൂടിയായ അഡിഷണൽ പോലീസ് സൂപ്രണ്ട് സാബു. ജി. അറിയിച്ചു.





Leave a Reply