സംസ്ഥാന ജൂനിയർ ഖോ ഖോ ചാമ്പ്യൻഷിപ്പ്; സംഘാടക സമിതി രൂപീകരിച്ചു.
ബത്തേരി : ചുള്ളിയോട് ഗാന്ധിസ്മാരക ക്ലബ് ഗ്രൗണ്ടിൽ ജനുവരി 14,15,16 തീയതികളിൽ നടക്കുന്ന 50 -ാം മത് സംസ്ഥാന ജൂനിയർ ഖോ ഖോ ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു.
നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ പുഞ്ചയിലി നെ
ചെയർമാനായും സംസ്ഥാന ഖോ ഖോ അസോസിയേഷൻ വൈസ്പ്രസിന്റ് കെ പി വിജയടീച്ചറെ ജനറൽ കൺവീനറായും
കെ സി ഗംഗാധരനെ ട്രഷററായും തെരെഞ്ഞെടുത്തു.
131 അംഗ സംഘാടക സമിതിക്ക് പുറമേ 15 സബ്ബ് കമ്മറ്റികളും രൂപീകരിച്ചു.
ചുള്ളിയോട് ഗാന്ധി സ്മാരക ക്ലബ്ബിൽ ചേർന്ന യോഗം ഷീലാ പുഞ്ചവയൽ ഉദ്ഘാടനം ചെയ്തു.
നെന്മേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം മധു,ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂർ,സലിം കടവൻ,സാജിദ് എൻ . സി ,വിനീഷ് , മദൻലാൽ തുടങ്ങിയവർ പങ്കെടുത്തു.ടി . സി വർഗ്ഗീസ് സ്വാഗതവും സജീഷ് മാത്യു നന്ദിയും പറഞ്ഞു.





Leave a Reply