September 27, 2026

കൽപ്പറ്റയിൽ പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതി ഓടി രക്ഷപ്പെട്ടു

0
IMG_20220113_142611.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കൽപ്പറ്റയിൽ പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതി രക്ഷപ്പെട്ടു. 
മദ്യലഹരിയിൽ ബസ് സ്റ്റാൻ്റിൽ കത്തിവീശി ഭീകരാന്തരീക്ഷം സ്ഷ്ടിച്ചതിന് കൽപ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവാണ് ഓടി രക്ഷപ്പെട്ടത്.
 മുണ്ടേരി സ്വദേശി അബ്ദുള്ള റിഫയാണ് വൈദ്യ പരിശോധന നടത്തി പോലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ച് കൊണ്ടു പോകും വഴി ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. 
ഇന്ന് പുലർച്ചെയാണ് സംഭവം.
 പ്രതിയെ പിടികൂടാൻ എല്ലാ സ്റ്റേഷനുകളിലും വിവരം നൽകിയതായി കൽപ്പറ്റ പോലീസ് അറിയിച്ചു. 
കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിനും അബ്ദുള്ള റിഫയ്ക്കെതിരെ കേസെടുത്തു. 
കൽപ്പറ്റ ടൗണിൽ നടന്ന അടിപിടി കേസിലും മുൻപ് ഇയാൾ പ്രതിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *