November 10, 2026

സമരസമിതി കരിദിനം ആചരിച്ചു

0
IMG_20220401_175602.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കേരളത്തിലെ അധ്യാപകരുടേയും ജീവനക്കാരുടേയും സാമൂഹ്യസുരക്ഷാ പദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനം അട്ടിമറിച്ച് പങ്കാളിത്ത പെൻഷൻ പദ്ധതി അടിച്ചേൽപ്പിച്ച 2013 ലെ യുഡിഎഫ് സർക്കാരിൻറെ വഞ്ചനയ്ക്കെതിരെ അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുന്നതിനുള്ള നിയമനിർമാണം സംസ്ഥാനത്ത് കൊണ്ടുവരിക, പുനപരിശോധന സമിതിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സർക്കാർ വാക്കുപാലിക്കുക, അധ്യാപകരുടെയും ജീവനക്കാരുടെയും ന്യായമായ അവകാശങ്ങൾക്കും സാമൂഹിക സുരക്ഷിതത്വത്തിനും എതിരെയുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് കരിദിനം ആചരിച്ചത്. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ ജോയിൻ കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എ. പ്രേംജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ കൺവീനർ ശ്രീജിത്ത് വാകേരി സുൽത്താൻ ബത്തേരി യിലും, ചെയർമാൻ ടി ഡി സുനിൽമോൻ മാനന്തവാടിയിലും കരിദിനാചരണം ഉദ്ഘാടനം ചെയ്തു. എം.പി. ജയപ്രകാശ്, ടി.ആർ. ബിനിൽകുമാർ, യോഹന്നാൻ, ലിതിൻ ജോസഫ്, പി.എൻ. വിനോദ്, എൻ.എം. മധു സ്മിത കെ.എസ്., പ്രിൻസ് തോമസ്, എം കെ രാധാകൃഷ്ണൻ, ഷാനവാസ് ഖാൻ, ജോണി ജിഎം എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news