April 23, 2024

ആനകൾക്ക് സുഖചികിത്സ

0
Img 20220403 063827.jpg
തൃശൂർ :എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ അഭിമുഖ്യത്തിൽ ട്രസ്റ്റിന്റെ കീഴിലുള്ള തൃശ്ശൂർ ചിറ്റണ്ടയിലുള്ള “ഗണേശ ഫോർട്ട് ” ൽ വെച്ച് 2022 ജൂൺഒന്ന്  മുതൽ ജുലായ് 15 വരെ (45 ദിവസം ) നാട്ടാന പരിപാലന, സംരക്ഷണത്തിനായി ആനകളുടെ ഒരു സുഖചികൽസാ ക്യാമ്പും, സംസ്ഥാന വനം – വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ, ആന തൊഴിലാളികളുടെ ഒരു പരിശീലന ക്യാമ്പും നടത്തുവാൻ ആലോചിക്കുന്നു.ഏകദേശം 30 ൽ താഴെ ആനകളെയാണ് ക്യാമ്പിൽ പങ്കെടുപ്പിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ളത്. ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാ ആനകൾക്കും എല്ലാ ദിവസവും ആവശ്യമായ എല്ലാ ഭക്ഷണവും ചികൽസയും, ആന തൊഴിലാളികൾക്കുള്ള ഭക്ഷണവും , താമസ സൗകര്യവും സൗജന്യമായി നൽകുന്നതാണ്. അതാത് ആന തൊഴിലാളികൾക്ക് ആന ഉടമകൾ ദിവസ ബത്തയും, ശമ്പളവും അവർ ഇപ്പോൾ നിശ്ചയിച്ച് നൽകി വരുന്നതുപോലെ നൽകേണ്ടതാണ്. ഗണേശ ഫോർട്ടിലെ നിബദ്ധനകൾ പാലിച്ചു കൊണ്ടും,നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ചും , 45 ദിവസം പൂർണ്ണമായുംആനകളെ സുഖ ചികൽസാ ക്യാമ്പിൽ പങ്കെടുപ്പിക്കുവാൻ ആഗ്രഹിയ്ക്കുന്ന ആന ഉടമകൾ 2022 ഏപ്രിൽ 15 ന് മുൻപായി ആനകളുടെയും, പങ്കെടുക്കുന്ന ആന തൊഴിലാളികളുടെയും പേരുകൾ എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഓഫിസുമായോ, താഴെ ചേർത്തിരിയക്കുന്ന നമ്പറിലോ ബദ്ധപെട്ട് രജിസ്റ്റർ ചെയുവാൻ താൽപര്യപെടുന്നു.
70259 60333.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *