April 25, 2026

സിന്ധുവിന്റെ ആത്മഹത്യയിൽ ദുരൂഹത : അന്വേഷണം വേണം; സിപിഎം

0
IMG_20220406_192411.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെല്ലൂർ സബ്ബ് ആർടിഒ  ഓ

ഫീസിൽ  സീനിയർ ക്ലർക്കായ സിന്ധുവിന്റെ ദുരൂഹമരണത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം എടവക ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു .മരണപ്പെട്ട സിന്ധുവിന്റെ ആത്മഹത്യാ കുറിപ്പിൽ ആർടി ഓഫീസിനെതിരെ കടുത്ത പരാമർശങ്ങളാണുള്ളത്.സത്യസന്ധമായി ജോലി ചെയ്തുവരുന്ന തന്നെ കെെക്കൂലിവാങ്ങാൻ പ്രേരിപ്പിക്കുകയും കടുത്ത സമ്മർദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവർ ആത്മഹത്യാകുറിപ്പിൽ എഴുതിയതായി അറിയുന്നു.കെല്ലൂരിലെ ഈ ഒാഫീസിനെതിരെ വ്യാപകമായ പരാതി ഇതിനകം തന്നെ നാട്ടുകാരിൽ നിന്ന് ഉയർന്നു വന്നിട്ടുണ്ട്.ഇക്കാര്യങ്ങളെല്ലാം സമഗ്രമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *