April 20, 2024

വെള്ളമുണ്ട പള്ളിയിൽ സംയുക്ത തിരുനാളാഘോഷം തുടങ്ങി

0
Img 20220423 131549.jpg
മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻ മൂല സെൻ്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ മാർ തോമാശ്ശീഹായുടെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും വിശുദ്ധ ഗീവർഗ്ഗീസ് സഹദായയുടെയും സംയുക്ത തിരുനാളാഘോഷം ആരംഭിച്ചു. ഇടവക വികാരി ഫാ.' തോമസ് ചേറ്റാനിയിൽ കൊടി ഉയർത്തി. പൂർവ്വികാനുസ്മരണം നടന്നു. . ആഘോഷമായ വിശുദ്ധ കുർബാനക്ക് ഫാ. ശാന്തി ദാസ് മുതുകാട്ടിൽ കാർമ്മികത്വം വഹിച്ചു. . തുടർന്ന് ജപമാല പ്രദക്ഷിണം. ഇന്ന് 
( ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. നോബി വർഗ്ഗീസ് കോട്ടൂപ്പറമ്പിൽ നേതൃത്വം നൽകും. 6. 30-ന് പ്രദക്ഷിണം. നാളെ ( ഞായറാഴ്ച) രാവിലെ 10- മണിക്ക് ആഘോഷമായ തിരുനാൾ കുർബ്ബാനക്ക്    
ഫാ: ജെയ്സൺ കാഞ്ഞിരംപാറ കാർമ്മികത്വം വഹിക്കും. ഫാ. ബിവാൾഡിൻ തേവർക്കുന്നേൽ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് നേതൃത്വം നൽകും. 12 .30 ന് നേർച്ച ഭക്ഷണത്തോടെ തിരുനാൾ സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *