April 25, 2026

സേവാദള്‍ സംസ്ഥാന ചീഫിന് സ്വീകരണം നല്‍കി

0
IMG_20220423_132839.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന ചീഫായി നിയമിതനായ  രമേശന്‍ കരുവാഞ്ചേരിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ വെച്ച് സ്വീകരണം നല്‍കി. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനമുള്ള പോഷക സംഘടനയാണ് സേവാദള്‍. പാര്‍ട്ടിയിലെ കേഡര്‍ സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയും സേവാദളാണ്. അത്‌കൊണ്ട് തന്നെ സമകാലിക സംഘടനാ പ്രവര്‍ത്തന രംഗത്ത് സേവാദളിന് പാര്‍ട്ടിയിലെ തീരുമാനങ്ങളെ ഏറെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും യോഗം ഉദ്ഘാടനം ചെയ്ത കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ: പി.എം. നിയാസ് പറഞ്ഞു. ഡിസിസി പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന വനിതാ ചീഫ് ജയകുമാരി. ആര്‍, സംസ്ഥാന സെക്രട്ടറി ഉദയകുമാര്‍ സി.വി., പി.കെ. ജയലക്ഷ്മി, എം.എ ജോസഫ്, ഒ.വി. അപ്പച്ചന്‍, ജി.വിജയമ്മ, എക്കണ്ടി മൊയ്ദൂട്ടി, പി. ചന്ദ്രന്‍, ബിനു തോമസ്, കമ്മന മോഹനന്‍, എന്‍.സി. കൃഷ്ണകുമാര്‍, മാണി ഫ്രാന്‍സിസ്, ആനില്‍. എസ്. നായര്‍, സജീവന്‍ മടക്കിമല, ബഷീര്‍ മടക്കിമല, ഫൈസല്‍ പാപ്പിന തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *