ഗോത്ര വർഗ്ഗ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
മാനന്തവാടി : വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ തലപ്പുഴ
ഗോതാവരി കുറിച്യ കോളനിയിലെ കുട്ടികൾക്കായി ഗോതാവരി ട്രൈബൽ ലൈബ്രറിയിൽ വച്ച് “വേനൽക്കാല അവധിക്കാലം :മുൻകരുതലുകളും, രോഗ പ്രതിരോധവും ” എന്ന വിഷയത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഊര് മൂപ്പൻ രാജൻ ഉത്ഘാടനം ചെയ്തു.ഡോ അരുൺ ബേബി ക്ലാസ്സുകളെടുത്തു.ഊര് വിദ്യാ കേന്ദ്രം അഞ്ചു ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.സിദ്ധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
Leave a Reply