April 19, 2024

പത്രപ്രവർത്തക അസോസിയേഷൻ്റെ കാരുണ്യ പ്രവർത്തനം മാതൃകാപരം : മന്ത്രി റോഷി അഗസ്റ്റിൻ

0
Gridart 20220502 1418560252.jpg
പനമരം : അന്തരിച്ച മാധ്യമ പ്രവർത്തകൻ്റെ കുടുംബത്തിന് കേരള പത്രപ്രർത്തക അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി സജ്ജമാക്കിയ ടൈലറിംങ് യൂണിറ്റ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കൈമാറി. പനമരം കൈതക്കൽ കൂടകടവത്ത് കെ.കെ.അബ്ദുള്ളയുടെ കുടുംബത്തിനാണ് ടൈലറിംങ് യൂണിറ്റ് കൈമാറിയത്. ഇദ്ദേഹത്തിൻ്റെ ആകസ്മിക വിയോഗം മൂലം പ്രയാസത്തിലായ കുടുംബത്തിനുള്ള കൈതാങ്ങ് എന്ന നിലയിൽ തൊഴിൽ സംരംഭം ഒരുക്കുന്നതിനാണ് ടൈലറിംങ് യൂണിറ്റ് പത്രപ്രവർത്തക അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുക്കിയത്. പ്രദേശത്തെ നിർധന കുടുംബങ്ങൾക്ക് തൊഴിൽ ഉറപ്പു വരുത്താനും തയ്യൽ പരിശീലിപ്പിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
 കെ.കെ. അബ്ദുള്ളയുടെ ഭാര്യ അഫ്സാന തയ്യൽമെഷീൻ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. വിട്ടുപിരിഞ്ഞ സഹപ്രവർത്തകൻ്റെ കുടുംബത്തെ സഹായിക്കാൻ തയ്യാറായ പത്രപ്രവർത്തക അസോസിയേഷൻ്റെ കാരുണ്യ പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇതുപോലെ ആരും ഇല്ലാത്തവർക്ക് തുണയാകുന്ന കരുതലും സ്നേഹവുമാണ് മാധ്യമ പ്രവർത്തകരിൽ നിന്നും ഉണ്ടാവേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പത്രപ്രവർത്തക അസോസിയേഷൻ അംഗങ്ങൾക്കുള്ള ഐഡിൻ്റിറ്റി കാർഡ് വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജില്ലാതലത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ വിജയിച്ച ആൻമരിയ ജോൺസൺ, ഇന്ത്യൻ ട്രൂത്ത് ഏർപ്പെടുത്തിയ ദൃശ്യ മാധ്യമ പുരസ്ക്കാരം ലഭിച്ച സുമി മധു എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ജില്ലയിലെ വീടില്ലാത്ത മാധ്യമ പ്രവർത്തകർക്കായി അസോസിയേഷൻ നിർമിച്ചു നൽകുന്ന പുതിയ വീടിൻ്റെ പ്ലാനും മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു. 
ചടങ്ങിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് അരുൺ വിൻസെൻ്റ് അധ്യക്ഷത വഹിച്ചു. പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി.എം ആസ്യ, റസാഖ് സി. പച്ചിലക്കാട്, ജസ്റ്റിൻ ചെഞ്ചട്ടയിൽ, രവീന്ദ്രൻ കാവുഞ്ചോല, കെ.വി സാദിഖ്, കെ.ജെ.ദേവസ്യ, പൊറളോത്ത് അമ്മദ്, റഷീദ് നീലാംബരി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *