June 11, 2026

പണിമുടക്കിൽ പങ്കെടുക്കാത്ത കെഎസ്ആർടിസി ജീവനക്കാരനെ മർദിച്ച സംഭവം, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം : ആം ആദ്മി പാർട്ടി

0
GridArt_20220509_1205094352.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : പണിമുടക്കിൽ പങ്കെടുക്കാത്ത കെഎസ്ആർടിസി ജീവനക്കാരൻ കല്ലോടി സ്വദേശി എൻ എ ഷാജി(42)യെ മർദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി ഇടവക പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. 
കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് ദിവസം തിരുവനന്തപുരത്തേക്ക് പോകേണ്ട ബസ്സിൽ യാത്രക്കാർ മുൻ കൂട്ടി ടിക്കറ്റ് റിസർവ് ചെയ്തിരുന്നു. ഈ ട്രിപ്പിൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാൻ മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്റ്റർ കൂടിയായ കല്ലോടി സ്വദേശി ഷാജിയാണ് ഡ്യൂട്ടി ചെയ്തത്. ഇതിൽ പ്രകോപിതരായ പണിമുടക്കിൽ പങ്കെടുത്ത ചില ജീവനക്കാർ ചേർന്ന് മർദിച്ചത്. ജീവനക്കാർക്ക് പണിമുടക്കിൽ പങ്കെടുക്കാതിരിക്കാനും അവകാശമുണ്ട്, പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാർക്ക് സുരക്ഷ ഉറപ്പു വരുത്താൻ സർക്കാർ തയ്യാറാവണം, മർദിച്ച ജീവനക്കാരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. മർദ്ദനത്തിൽ  പരുക്കേറ്റ ഷാജിയെ ആം ആദ്മിപാർട്ടി വയനാട് ജില്ലാ കൺവീനർ അജി കൊളോണിയ, എം ഒ തോമസ്.ബേബി പള്ളത്ത്. സുനിൽ ജോസ് , മുനീർ പാറക്കടവത്ത്. ഡാരീസ് തോമസ് എന്നിവർ സന്ദർശിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *