April 26, 2024

ബാലസഭ തിയേറ്റർ ക്യാമ്പിന് തുടക്കമായി

0
Gridart 20220510 1409043242.jpg
കൽപ്പറ്റ : കുടുംബശ്രീ വയനാട് ബാലസഭയും കൽപ്പറ്റ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹ്യൂംസ് സെൻറർ ഫോർ ഇക്കോളജി ആൻറ് റിസേർച്ച് ബയോളജിയും ചേർന്ന് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ബാലസഭ വിദ്യാർത്ഥികൾക്കായി നടത്തുന്ന 5 ദിവസത്തെ റസിഡൻഷ്യൽ നാടക ക്യാമ്പിന് തുടക്കമായി. 
 ബേഗൂർ ഫോറസ്റ്റ് ഡോർമിറ്ററിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.എം.വിമല അധ്യക്ഷത വഹിച്ചു. ഹ്യൂംസ് ഡയറക്ടർ സി.കെ. വിഷ്ണുദാസ്, ബാലസഭ റിസോഴ്സ് പേഴ്സൺ സി.കെ. പവിത്രൻ, എൻ.ആർ.എൽ.എം കോ-ഓർഡിനേറ്റർ സായി കൃഷ്ണൻ, കുടുംബശ്രീ സോഷ്യൽ ഡവലപ്മെൻറ് പ്രോഗ്രാം മാനേജർ കെ.ജെ.ബിജോയ്, സയൻറിസ്റ്റ് ഡോ.സുമ വിഷ്ണുദാസ് തുടങ്ങിയ വർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *