April 19, 2024

ശുചിത്വ സന്ദേശ ജാഥ സമാപിച്ചു

0
Gridart 20220514 1814248992.jpg
വെള്ളമുണ്ടഃ തെളിനീരൊഴുകും നവ കേരളം,ശുചിത്വമുള്ള നാട്ടിൻപുറം എന്നീ സന്ദേശങ്ങളുയർത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 
ആരോഗ്യ വകുപ്പ്, മറ്റ് സർക്കാർ വകുപ്പുകളും,കുടുംബശ്രീ ഹരിത കർമ്മസേന എന്നിവരേയും സഹകരിപ്പിച്ച്
പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ക്യാപ്റ്റനായുള്ള ദ്വിദിന ശുചിത്വ സന്ദേശ യാത്ര പഞ്ചായത്തിലാകെ സഞ്ചരിച്ച്‌ മൊതക്കരയിൽ സമാപിച്ചു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ.സൽമത്ത് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് കെ.കെ. ജംഷീർ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം.അനിൽകുമാർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ,
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷൈജി ഷിബു, പി.എ.അസീസ്,എം.ലതിക,നിസാർ.കെ,അബ്ദുള്ള കണിയാങ്കണ്ടി,സ്മിത ജോയ്,ശാരദ അത്തിമറ്റം,പി.രാധ,വിജേഷ് പുല്ലോറ,പി.തോമസ്,റംല മുഹമ്മദ്, ജെ.എച്ച്‌.ഐ സന്തോഷ്,കെ.പി.ചിത്രാംഗദൻ 
 എന്നിവർ സംസാരിച്ചു.
ജനകീയ പങ്കാളിത്തത്തോടെ ജാഥ വൻ വിജയമാക്കി തീർത്ത പഞ്ചായത്ത്‌ ഭരണസമിതിക്കുള്ള 
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പ്രത്യേക ഉപഹാരം ജാഥാ ക്യാപ്റ്റൻ സുധി രാധാകൃഷ്ണന് ജുനൈദ് കൈപ്പാണി കൈമാറി.വിവിധ സംഘടനകൾ,വ്യാപാരി വ്യവസായി പ്രതിനിധികൾ,സാക്ഷരതാ പ്രവർത്തകർ,
സന്നദ്ധ പ്രവർത്തകർ,നാട്ടുകാർ തുടങ്ങി ജനങ്ങളാകെ ജാഥയെ ഏറ്റെടുത്തു വിജയിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *