March 28, 2024

എസ് എഫ് ഐ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ എസ് .ഐ.പി പി അഖിലിനെതിരെ നടപടി എടുക്കണം : എസ് എഫ് ഐ

0
Gridart 20220514 1847255892.jpg
കൽപ്പറ്റ : എസ് എഫ് ഐ ജില്ലാ കമ്മിറ്റി ഓഫീസായ അഭിമന്യു സ്റ്റുഡന്റ് സെന്ററിന്ററിലേക്ക് അതിക്രമിച്ച് കയറി ഓഫീസിൻ്റെ വാതിൽ ചവിട്ടി പൊളിച്ച എസ് ഐ പി പി അഖിലിനെതിരെ നടപടി എടുക്കണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി 11.00 മണിയോടുകൂടെയാണ് അഖിലിന്റെ നേതൃത്വത്തിൽ എസ് എഫ് ഐ ജില്ലാ കമ്മിറ്റി ഓഫീസിന്റെ വാതിൽ ചവിട്ടി പൊളിച്ചു അകത്തു കയറുകയും ഓഫീസിൽ കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തത്.
കൽപറ്റ ഗവ: ഐ ടി ഐ തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് എസ് എഫ് ഐ യുടെ വനിതാ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായ 
ഷിജിലയെ ക്യാമ്പസിന് പുറത്ത് നിന്നും എത്തിയ യൂത്ത് ലീഗ് ഗുണ്ടകളുടെ നേതൃത്വത്തിൽ അക്രമിച്ചതിനെ തുടർന്നാണ് ഐടിഐ യിൽ സംഘർഷം ഉടലെടുക്കുന്നത്.
സംഘർഷവുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിക്കാതെ തിരഞ്ഞെടുപ്പ് ദിവസം കുറ്റക്കാരായ യൂത്ത് ലീഗ് പ്രവർത്തകരെ കൂടെ നിന്ന് എസ് എഫ് ഐ പ്രവർത്തകരെ എസ് ഐ അഖിലിൻ്റെ നേതൃത്വത്തിൽ ക്രൂരമായി മർദ്ധിച്ചിരുന്നു.തുടർന്ന് എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ കള്ള കേസ് ചുമത്താനായി ഹോസ്പിറ്റലിൽ അഡ്മിറ്റായതിന് ശേഷമാണ് രാഷ്ട്രീയ താൽപര്യങ്ങളുടെ ഒത്താശയുടെ ഭാഗമായി ജില്ലാ കമ്മറ്റി ഓഫീസിൽ അതിക്രമിച്ച് കയറി വാതിലുൾപ്പെടെയുള്ള ഓഫീസ് സാമഗ്രികൾക്ക് കേടുപാടുകൾ വരുത്തിയത്.പോലീസ് വേഷം ധരിച്ച് കോൺഗ്രസിനും ലീഗിനും ഗുണ്ടാ പണിയെടുക്കുന്ന എസ് ഐ പോലീസ് ഡിപ്പാർട്ട്മെൻ്റിന് തന്നെ അപമാനകരമാണെന്നും പി പി അഖിലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എസ് എഫ് ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
രക്തസാക്ഷി അഭിമന്യുവിൻ്റെ പേരിലുള്ള എസ് എഫ് ഐ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് അതിക്രമിച്ച് കയറി കേടുപാടുകളുണ്ടാക്കിയതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ എസ് എഫ് ഐ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എസ് എഫ് ഐ യുടെ പ്രതിഷേധങ്ങൾ സൂചന മാത്രമാണെന്നും പി പി അഖിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാത്ത പക്ഷം കടുത്ത വില നൽകേണ്ടി വരുമെന്നും പ്രതിഷേധ യോഗത്തിൽ എസ് എഫ് ഐ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *