May 18, 2026

രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

0
GridArt_20220519_1152562782.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി: കഞ്ചാവ് കടത്ത് സംബന്ധിച്ച രഹസ്യ വിവരത്തെ തുടർന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആന്റിനാർക്കോട്ടിക് പോലീസ് സേനാംഗങ്ങളും,പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.ആനന്ദകൃഷ്ണനും സംഘവും സംയുക്തമായിപുൽപ്പള്ളി പെരിക്കല്ലൂരിൽ നടത്തിയ പരിശോധനയിൽ 1.928 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. 
കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് മേലൂർ മോനു എന്ന പി.പി അശ്വന്ത്(21) ആണ് പിടിയിലായത്. സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട രണ്ടാം പ്രതിയായ കോഴിക്കോട് കൊയിലാണ്ടി മേലൂർ വിഷ്ണു (25) നെ പിടികൂടുന്നതിനായി തുടരന്വേഷണം നടത്തിവരുകയാണ്.പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *