April 19, 2024

കല്‍പ്പറ്റയില്‍ നിന്നും വീണ്ടും പഴകിയ ഭക്ഷണം പിടികൂടി

0
Img 20220527 135747.jpg
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരത്തിലെയും പരിസരത്തേയും വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. വെളളാരംകുന്നിലെ സൂര്യകാസില്‍, കൈനാട്ടിയിലെ ഫൈസല്‍ മെസ്, അറഫ, കല്‍പ്പറ്റ നഗരത്തിലെ ഹോട്ടലുകളായ മുസ് വല്ല, ചട്ടീംചോറും, ഓഷ്യന്‍ എന്നിവിടങ്ങളില്‍ നിന്നാണ് നഗരസഭ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചത്. 
നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഇറച്ചി, മുട്ട, പച്ചക്കറി കറികള്‍, ചോറ്, പൊറോട്ട മാവ്, എണ്ണക്കടികള്‍ മുതലായവ പിടികൂടിയത്. കുറച്ച് ദിവസം മുന്‍പും നടത്തിയ പരിശോധനയിലും പഴകിയ  ഭക്ഷ്യ വിഭവങ്ങള്‍ പിടിച്ചിരുന്നു.നഗരസഭ സെക്രട്ടറി കെ.ജി രവീന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷൈജു, ഷാരിഷ്,ജോബിചചന്‍,സിറാജ്,ജിജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *