April 24, 2026

ഡോ.ഷിബു കുറ്റിപറിച്ചേലിനെ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു

0
IMG_20220527_150545.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: മലബാര്‍ ഭദ്രാസനത്തിലെ വൈദികനും ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ശുശ്രൂഷ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന ഡോ. ഷിബു (ഗീവര്‍ഗ്ഗിസ്) കുറ്റിപറിച്ചേലിനെ  മലബാര്‍ ഭദ്രാസനത്തിന്റേയും മലബാര്‍ മേഖലാ സിംഹാസന പള്ളികളുടെയും മെത്രാപ്പോലീത്തയായി വാഴിച്ചു തരണമെന്ന് ഭദ്രാസന കൗണ്‍സിലിന്റേയും വൈദിക യോഗത്തിന്റേയും തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ മലബാര്‍ ഭദ്രാസന പള്ളി പ്രതിനിധി യോഗം ഐക്യകണ്‌ഠേന പാത്രിയര്‍ക്കീസ് ബാവായോടും മേല്‍സമിതികളോടും ശുപാര്‍ശ ചെയ്തു.
      യോഗത്തില്‍ ഭദ്രാസന സെക്രട്ടറിയായി ഫാദര്‍. ഡോ. മത്തായി അതിരമ്പുഴയില്‍, ജോ. സെക്രട്ടറിയായി ബേബി  വാളങ്കോട്ട് ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ ഓഡിറ്റേഴ്‌സ് എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ മലങ്കര മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും ഭദ്രാസന മെത്രാപ്പോലീത്തയുമായ ജോസഫ് മോര്‍ ഗ്രീഗോറിയോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. റവ.ഫാ. ബേബി ഏലിയാസ്, റവ.ഫാ. ബാബു നീറ്റുങ്കര, റവ.ഫാ. ജോര്‍ജ്ജ് കവുംങ്ങുമ്പിള്ളില്‍, ജോൺസൺ  കൊഴാലില്‍, റവ.ഫാ. ഗീവര്‍ഗ്ഗീസ് മേലേത്ത്, ഷെവലിയാര്‍ പ്രൊഫ. കെ.പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *