June 10, 2026

മാളു മലബാർ സമരത്തിന്റെ പെൺകരുത്ത്: പുസ്തകം പ്രകാശനം ചെയ്തു

0
GridArt_20220529_0734296952.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  മാളു മലബാർ സമരത്തിന്റെ പെൺകരുത്ത് എന്ന  പുസ്തകം പ്രകാശനം ചെയ്തു.വാരിയൻ  കുന്നത്ത് അഹമ്മദ് ഹാജിയുടെ ഭാര്യയും ഇന്ത്യൻ സ്വാതന്ത്യസമര സേനാനികളിൽ പ്രധാനപ്പെട്ട വനിതയുമായ മാളു ഹജ്ജുമ്മയുടെ ജീവിതം അനാവരണം ചെയ്ത ജാഫർ ഈരാറ്റുപേട്ട രചിച്ച പുസ്തകം വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര മകൾ ഹാജറ വാരിയൻകുന്നൻ  മാപ്പിള കലാ സാഹിത്യ വേദി ജനറൽ സെക്രട്ടറി മഹമുദ് ആയാറിന് നൽകിയാണ് പ്രകാശനം ചെയ്തത്. ചക്കിപറമ്പൻ ഫാമിലി അസോസിയേഷൻ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
അടിമത്വത്തിനും അധിനിവേശത്തിനുമെതിരെ രക്തസാക്ഷിത്വം വരിച്ച ഒരു ജനതയുടെ വിപ്ലവമുന്നേറ്റമായിരുന്നു 1921ലെ മലബാർ സമരം. ഒരേ സമയം സമര നായകർക്കും സമരത്തിന്റെ തീച്ചൂളയിൽ ജീവിതം ഹോമിക്കപ്പെട്ട സ്ത്രീജനതക്കും വിപ്ലവ വീര്യം പകർന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രിയതമ മാളു ഹജ്ജുമ്മയുടെ ജീവിതം അനാവരണം ചെയ്യുന്ന കൃതി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *