June 10, 2026

കേന്ദ്ര ഗവൺമെന്റിന്റെ ശുചിത്വ വിദ്യാലയ പുരസ്കാരം പൂതാടി ഗവ.യു.പി സ്കൂളിന്

0
GridArt_20220529_0742391182.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പൂതാടി : കേന്ദ്ര ഗവൺമെന്റിന്റെ 2021-22 വർഷത്തെ മികച്ച ശുചിത്വ വിദ്യാലയമായി പൂതാടി ഗവ.യു.പി.സ്കൂൾ തെരഞ്ഞെടുത്തു. പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആൺകുട്ടികൾ, പെൺകുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്കുള്ള ശുചിമുറി ,കോവിഡ് കാലത്തെ കുട്ടികളുടെ പരിപാലനം , സാനിറ്റെസേഷൻ, മാസ്ക് ഉപയോഗം, കുടിവെള്ള സംവിധാനം, ഇൻസിനേറ്റർ, ന്യൂട്ടീഷ്യൻ ഗാർഡൻ , ഹാൻഡ് വാഷ് തുടങ്ങി 68 ഇനങ്ങൾ പരിശോധിച്ചാണ് മികച്ച വിദ്യാലയത്തെ തെരഞ്ഞെടുത്തത്. വയനാട് ജില്ലയിൽ നിന്നും 196 വിദ്യാലയങ്ങൾ സെക്കന്ററി, പ്രൈമറി വിഭാഗങ്ങളിലായി നോമിനേഷൻ നൽകിയിരുന്നു. കോവിഡാനന്തരം ഒട്ടേറെ മികച്ച പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടപ്പിലാക്കിയത്. പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി സാബു ,വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സുരേന്ദ്രൻ ,വാർഡ് മെമ്പർ ഇമ്മാനുവൽ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  റോസ് മേരി എന്നിവർ വിദ്യാലയ അധികൃതരെ അഭിനന്ദനങ്ങൾ അറിയിച്ചു . സലിം പൂതാടി പിടി എ പ്രസിഡണ്ടും കെ.കെ.സുരേഷ് ഹെഡ് മാസ്റ്ററുമായ മികച്ച ഒരു ടീമാണ് വിദ്യാലയത്തിനായി പ്രവർത്തിച്ചു വരുന്നത്. സംസ്ഥാന തലത്തിലും തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വിദ്യാലയം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *