വര്‍ണ്ണാഭമായി തരിയോട് ജി എല്‍ പി സ്കൂള്‍ പ്രവേശനോത്സവം
കാവുംമന്ദം: കൈനിറയെ സമ്മാനങ്ങളും മധുര വിതരണവും വ്യത്യസ്തമായ സ്വീകരണ പരിപാടികളുമായി നവാഗതരെ സ്വീകരിച്ച് തരിയോട് ജി എല്‍ പി സ്കൂളിലെ പ്രവേശനോത്സവം നവ്യാനുഭവമായി. പ്രവേശനോത്സവം തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ മടത്തുവയല്‍ അദ്ധ്യക്ഷത വഹിച്ചു. യൂനിഫോം വിതരണം സന്തോഷ് കോരംകുളം, സമ്മാനപ്പൊതി വിതരണം ലീന ബാബു എന്നിവര്‍ നിര്‍വ്വഹിച്ചു. പ്രധാനാധ്യാപകന്‍ സി പി ശശികുമാര്‍ സ്വാഗതവും സി സി ഷാലി നന്ദിയും പറഞ്ഞു. ആന്‍റണി മലബാര്‍, റിയോണ്‍ മഠത്തില്‍, രാധിക ശ്രീരാഗ്, എം പി കെ ഗിരീഷ്കുമാര്‍, പി കെ ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply