May 7, 2024

ക്ഷീരദിനം : ദീപ്തിഗിരി ക്ഷീര സംഘത്തിന് അഭിനന്ദനവുമായി രാഹുൽ ഗാന്ധി

0
Img 20220602 Wa00042.jpg
കൽപ്പറ്റ  : ലോക ക്ഷീരദിനമായ ജൂൺ ഒന്നിന് വയനാട് ജില്ലയിലെ എടവക ഗ്രാമ പഞ്ചായത്തിലെ ദീപ്തിഗിരി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ സേവനങ്ങളെ പ്രകീർത്തിച്ച് വയനാട് എം.പി. രാഹുൽ ഗാന്ധി തന്റെ ട്വിറ്ററിലും ഔദ്യോഗിക ഫേസ് ബുക്ക് പേജിലും എഴുതിയ കുറിപ്പുകൾ വൈറലായി.
“കർഷകർ സഹകരിച്ചാൽ സമൂഹത്തിനാകെ വലിയ നേട്ടങ്ങൾ കൈവരിക്കാനാകും.
നിരവധി അംഗീകാരങ്ങൾ നേടിയ ദീപ്തിഗിരി സൊസൈറ്റിക്ക് എന്റെ ആശംസകൾ. നിങ്ങളുടെ ശക്തി ഐക്യത്തിലും എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ചയിലും പ്രകൃതിയോടുള്ള ബഹുമാനത്തിലുമാണ്.
നമ്മുടെ വയനാടിന് മറ്റൊരു അഭിമാന നിമിഷം”.
ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ക്ഷീര സംഘത്തിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഗോപാൽ രത്ന അവാർഡ്, മിൽമ മലബാർ മേഖലയിലെ ഏറ്റവും മികച്ച ക്ഷീര സംഘം അവാർഡ്, മിൽമ യുടെ തന്നെ ജില്ലയിലെ മികച്ച സംഘത്തിനുള്ള അവാർഡ് എന്നിങ്ങനെ തുടർച്ചയായ അംഗീകാരം നേടിയ ദീപ്തി ഗിരിക്ഷീര സംഘം കർഷകർക്കും സമൂഹത്തിനും ഗുണകരമായ 
പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ഫേസ് ബുക്ക് കുറിപ്പ് മൂന്ന് മണിക്കൂറുകൾക്കുള്ളിൽ ഇരുപതിനായിരം പേർ കാണുകയുണ്ടായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *