August 30, 2026

മുക്രാമൂല കവർച്ചാ കേസിലെ പ്രതി റിമാൻഡിൽ

0
IMG-20220614-WA00102.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഏച്ചോം : ഏച്ചോം മുക്രാമൂലയിൽ വീട്ടിൽ പെയിന്റിംഗ് ജോലിക്കെത്തി പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്ത സംഭവം യുവാവ് അറസ്റ്റിൽ. 
ഏച്ചോം മുക്രാമൂല സ്വദേശി പുന്നന്താനം ജോസഫിന്റെ വീട്ടിൽ പെയിന്റിംഗിനെത്തിയ അരിഞ്ചേർമല വലിയകുന്ന് അരുൺ ( 32 ) ആണ് പിടിയിലായത്. കഴിഞ്ഞ ആഴ്ചയിലാണ് കേസിനാസ്പദമായ സംഭവം. ഒരാഴ്ചയോളം നീണ്ട ജോലികൾക്കിടെ അരുൺ മരപ്പെട്ടിക്കകത്ത് രണ്ട് ചെറിയ പേഴ്സുകളിലായി സൂക്ഷിച്ചിരുന്ന മൂന്ന് സ്വർണ മോതിരങ്ങൾ മോഷ്ടിക്കുകയും പകരം മുക്കുപണ്ടത്തിന്റെ മോതിരം കൊണ്ടു വെക്കുകയുമായിരുന്നു.
സംശയം തോന്നിയ വീട്ടുകാർ പരിശോധിച്ചപ്പോൾ രണ്ടിടങ്ങളിലായി പണിക്കാർക്ക് കൂലി കൊടുക്കാനായി സൂക്ഷിച്ച 10000 , 4000 രൂപകൾ വീതവും കാണാനില്ലെന്നറിഞ്ഞു. ഇതേ തുടർന്ന് വെള്ളിയാഴ്ച ജോസഫ് കമ്പളക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. 
തുടർന്ന് കമ്പളക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് അരുൺ ആണെന്ന് വ്യക്തമായത്. ഇയാൾ മോതിരങ്ങൾ കൽപ്പറ്റയിലെ ജ്വല്ലറിയിൽ വിറ്റിരുന്നു.കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *