August 30, 2026

ബഫർ സോൺ : പരിഹാരം കാണും വരെ യു.ഡി.എഫ്. സമരത്തിന് രാഹുൽ ഗാന്ധി നേതൃത്വം നൽകും

0
IMG-20220614-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : പരിസ്ഥിതി ലോല നിർണയ വിഷയത്തിന് ശാശ്വത പരിഹാരം കാണുന്നത് വരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യു.ഡി.എഫ്. വയനാട് ജില്ലാ കമ്മിറ്റി. പതിനഞ്ചാം തിയ്യതി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ നടത്തുന്ന വില്ലേജ് ഓഫീസ് ധർണയ്ക്കും പതിനാറാം തിയ്യതിയിലെ യു.ഡി.എഫ്. ഹർത്താലിനും ശേഷം തുടർ സമര പരിപാടികൾ ആരംഭിക്കാനാണ് യു.ഡി.എഫ്. തീരുമാനം. ജൂൺ 21 ന് രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ജില്ലയിലെ പതിനായിരക്കണക്കിന് വരുന്ന ബഹുജനങ്ങൾ പങ്കെടുക്കുന്ന വയനാട് സംരക്ഷണ റാലി കൽപ്പറ്റയിൽ സംഘടിപ്പിക്കും. തുടർന്ന് വാർഡ്, പഞ്ചായത്ത്, നിയോജക മണ്ഡലം, ജില്ല എന്നീ നാല് തലങ്ങളിൽ തുടർ പ്രക്ഷോഭങ്ങൾ നടക്കും. രാപ്പകൽ സമരവും അനിശ്ചിതകാല കളക്ടറേറ്റ് ഉപരോധവുമടക്കമുള്ള സമരപരിപാടികൾക്കും ജില്ലയിലെ സർവ്വമേഖലയിലെയും ജനങ്ങളെയും സംഘടനകളെയും സമരപരിപാടികളുമായി സഹകരിപ്പിക്കാനും യു.ഡി.എഫ്. ജില്ലാ നേതൃ യോഗം തീരുമാനിച്ചു. ചെയർമാൻ പി.പി.എ. കരീം അധ്യക്ഷനായിരുന്നു. അഡ്വ: ടി. സിദ്ധിഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എൻ.ഡി. അപ്പച്ചൻ, പി.കെ. ജയലക്ഷ്മി, റസാഖ് കൽപ്പറ്റ, പടയൻ മുഹമ്മദ്, കെ.കെ. അബ്രഹാം, എൻ.കെ. വർഗീസ്, പി.പി. ആലി, ടി.കെ. ഭൂപേഷ്, അബ്ദുൾ സലാം, വിനോദ്‌കുമാർ, സബു ജേക്കബ്, ജോസഫ് കളപ്പുഴ, സി. ജെ. വർക്കി, പ്രവീൺ തങ്കപ്പൻ, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *