March 28, 2024

തെരഞ്ഞെടുപ്പുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് സീറ്റ് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഡിഎബ്ല്യൂഎഫ് ജില്ലാ സമ്മേളനം

0
Img 20220615 Wa00272.jpg
കല്‍പ്പറ്റ: പഞ്ചായത്ത് തലം മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് സീറ്റ് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഡിഎബ്ല്യൂഎഫ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരം കാണാന്‍ നിയമസഭയിലടക്കം ഭിന്നശേഷിക്കാരയ കൂടുതല്‍ അംഗങ്ങളുണ്ടാകണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തരം താല്‍ക്കാലികമായി ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരെയും സ്ഥിരപ്പെടുത്തണമെന്നും ഡിഎബ്ല്യൂഎഫ്.
കല്‍പ്പറ്റയില്‍ സൈമണ്‍ ബ്രിട്ടോ നഗറില്‍ (എന്‍ജിഒ യുണിയന്‍ ഹാള്‍ ) സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ റഫീഖ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ജി ഗിരീഷ് കുമാര്‍ പതാക ഉയര്‍ത്തി. റഷീദ് വെണ്ണിയോട് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ വി മത്തായി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  എന്‍പി ആര്‍ഡി (നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദ റൈറ്റ്‌സ് ഡിസേബിള്‍ഡ് ) അഖിലേന്ത്യ വൈസ് പ്രസിഡണ്ട് ഗിരീഷ് കീര്‍ത്തി,സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ ഷാജു, തൃശൂര് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ വി മോഹനന്‍,ജില്ലാ പ്രസിഡന്റ് കെ യു ഐസക്ക് എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ വി ഹാരിസ് സ്വാഗതവും പറഞ്ഞു. ജില്ലാ പ്രസിഡന്റായി റഷീദ് വെണ്ണിയേടിനെയും സെക്രട്ടറിയായി കെ.വി മോഹനന്‍ ബത്തേരി യേയും ട്രഷററായി കെവി മത്തായിയേയും തെരെഞ്ഞടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *