April 24, 2024

സുധാകരനിസത്തെ തടയുവാൻ പ്രബുദ്ധകേരളം ഒന്നിക്കുക : എൻസിപി വയനാട് ജില്ലാ കമ്മിറ്റി

0
Img 20220615 Wa00262.jpg
കൽപ്പറ്റ : ജനാധിപത്യ ഭരണ സമ്പ്രദായത്തിൽ പ്രതിഷേധിക്കുവാൻ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പൗരന്മാർക്ക് അവകാശം ഉണ്ട് പക്ഷേ കേരളത്തിലുടനീളം കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ നേതൃത്വത്തിൽ ആക്രമണങ്ങൾ അഴിച്ചു വിട്ടുകൊണ്ട് പുതിയ ഒരു പ്രതിഷേധരീതി ഉടലെടുത്തി രിക്കുകയാണ്. ഇത് കേരളത്തിലെ പ്രബുദ്ധതയുള്ള കോൺഗ്രസുകാർക്ക് അപമാനകരമാണ് . പുതിയ കോൺഗ്രസ് നയം കാണിക്കുന്നത് ഗാന്ധിസത്തിൽ നിന്ന് സുധാകരനിസത്തിലേക്കുള്ള കേരളത്തിലെ കോൺഗ്രസിന്റെ മാറ്റമാണ്.
 ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികൾ ആയിട്ടുള്ള എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നമ്മുടെ ബഹുമാന്യനായ കേരള മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വച്ച് നടത്തിയ വധശ്രമത്തെ അപലപിക്കണം എന്നും ഈ ആക്രമണത്തിലൂടെ കേരള ജനതയെ ആണ് അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്തതെന്നും എൻസിപി വയനാട് ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ അഭിപ്രായപ്പെട്ടു . സംസ്ഥാന ജില്ലാ നേതാക്കളായ സിഎം ശിവരാമൻ, ഡോ: എം പി അനിൽ, കെ പി ദാമോദരൻ, കെ വീ റെനിൽ, പി അശോകൻ , അഷറഫ് പൊയിൽ , കെ ബി പ്രേമാനന്ദൻ,വന്ദന ഷാജു, അനൂപ് ജോജോ, അഡ്വ :എം ശ്രീകുമാർ , അഡ്വ: എം യു ബേബി, സലീം കടവൻ , ജോണി കൈതമറ്റം , ബേബി പെരുബിൽ, ഒ എസ് ശ്രീജിത്ത്‌,എ കെ രവി, എപി ഷാബു, ടോണി ജോൺ, മമ്മൂട്ടി എളംഗോളി, പി സദാനന്ദൻ, പി ടി ശശി, ജോഷി ജോസഫ്, ഷൈജു മുള്ളൻകൊല്ലി, കെ മുഹമ്മദലി, എം കെ ബാലൻ,രാജൻ മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *