April 27, 2024

ബഫർ സോൺ: കോൺഗ്രസ് വില്ലേജ് ഓഫീസുകളിലേക്ക് മാർച്ച് നടത്തി

0
Img 20220615 Wa00282.jpg
മാനന്തവാടി: ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ജില്ലാതല ഉദ്ഘാടനം 
വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ ഉദ്ഘാടനം ചെയ്ത് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ നിർവ്വഹിച്ചു. 
 പരിസ്ഥിതി ലോല മേഖല ഉത്തരവ് റദ്ദാക്കുക. ,കേന്ദ്ര- കേരള സർക്കാരുകളുടെ തീരുമാനങ്ങൾ പുന:പരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ..ബഫർ സോൺ വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് വില്ലേജ് ഓഫീസ് ധർണ്ണ.
കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം പ്രസിഡണ്ട് പി.പി.ജോർജ് അധ്യക്ഷത വഹിച്ചു.ഡി.സി.സി. വൈസ് പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ മാസ്റ്റർ, ടി.കെ. മമ്മൂട്ടി, ഷാജി ജേക്കബ്ബ്, പി.ടി.ചെറിയാൻ, എം.ജെ.ചാക്കോ ,കെ. പുഷ്പലത, എം. ലതിക, ലൈജി ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *