March 28, 2024

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം പ്രാഥമിക ജീവൻ രക്ഷാ കോഴ്സ് നടത്തി

0
Img 20220623 Wa00312.jpg

കൽപ്പറ്റ : അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് , ആസ്റ്റർ വളണ്ടിയേഴ്സ് എന്നിവരുടെ സഹകരണത്തോടെ ജീവൻ രക്ഷാ പ്രാഥമിക കോഴ്സ് നടത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ.ടി. ഷൺമുഖൻ ഉത്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു. ലോക സമാധാനത്തിന് ഒരുമിച്ച് മുന്നേറാം എന്നതാണ് ഈ വർഷത്തെ പ്രമേയം. അടിയന്തിര സാഹചര്യത്തിൽ ജീവൻ രക്ഷപെടുത്തുന്നതിന് വേണ്ടിയുള്ള പ്രാഥമിക ജീവൻ രക്ഷാ പ്രവർത്തനങ്ങൾ എങ്ങനെ നൽകാം എന്നതാണ് ഈ കോഴ്സ് കൊണ്ട് ഉദ്ധേശിക്കുന്നത്. കായിക മേഖലയിൽ നിന്നും 70 ൽ അധികം ആളുകൾ പങ്കെടുത്തു. സ്പോർട്സ് കൗൺസിൽ എക്സി കൂട്ടീവ് മെമ്പർ സാജിദ് . എൻ.സി, അത് ലറ്റിക് അസോസിയേഷൻ പ്രസിഡണ്ട് വിജയി ടീച്ചർ, സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം , കരാട്ടേ അസോസിയേഷൻ വർക്കിംഗ് പ്രസിഡണ്ട് ഷിബു കുറുമ്പേ മഠം, സിറാജ് വി , അശ്വിൻ ഡോക്ടർ മൂപ്പൻ സ് അക്കാഡമിയുടെ ബി എൽ.എസ് കോർഡിനേറ്റർ നിത്യാനന്ദ്.എം ക്ലാസുകൾക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *