March 29, 2024

എം.പി ഓഫീസ് അടിച്ചു തകർത്തത് കാടത്തം: കേരള എൻ.ജി.ഒ അസോസിയേഷൻ

0
Img 20220624 Wa00512.jpg
കൽപ്പറ്റ: ബഫർ സോൺ വിഷയത്തിൽ പ്രതിഷേധിച്ച് വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത് ജീവനക്കാരെ മർദ്ദിച്ച സംഭവം തികഞ്ഞ കാടത്തവും, പ്രാകൃതവും, അപലപനീയവുമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു . ജനാധിപത്യ സമരങ്ങളെ വെല്ലുവിളിക്കുന്ന എസ്.എഫ്.ഐ. സാമൂഹ്യ വിരുദ്ധരുടെ കൂട്ടമായി അധ:പതിച്ചിരിക്കുകയാണ്. 
ബഫർ സോൺ നിർണയത്തിൽ കേരള സർക്കാരിൻ്റെ നിരുത്തരവാദപരമായ നിലപാടിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനാണ് ഇത്തരം സമരാഭാസങ്ങൾ നടത്തുന്നതെന്നും ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് കുറ്റപ്പെടുത്തി. കെ.ടി.ഷാജി, എൻ.ജെ. ഷിബു, ഇ എസ് ബെന്നി, സജി ജോൺ, വി.ആർ ജയപ്രകാശ്, സി.കെ ജിതേഷ്, സി.ജി.ഷിബു, എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, എം.നസീമ, ലൈജു ചാക്കോ, എൻ.വി അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *