March 29, 2024

നിരക്ക് വർധന: വൈദ്യുതി ബിൽ കത്തിച്ച് എ.എ.പിയുടെ പ്രതിഷേധം

0
Img 20220626 Wa00262.jpg
കൽപ്പറ്റ:സംസ്ഥാന സർക്കാരിൻ്റെ അപ്രതീക്ഷിതമായുള്ള വൈദ്യുതി നിരക്ക് വർധനവിനെതിരെ ജില്ലയിൽ ആം ആദ്മി പാർട്ടിയുടെ വേറിട്ട പ്രതിഷേധം.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ വൈദ്യുതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിട്ട് സർക്കാർ ജനദ്രോഹനയങ്ങൾ നടപ്പിലാക്കുകയാണെന്ന് പൂതാടി പഞ്ചായത്തിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിക്കൊണ്ട് ജില്ലാ കൺവീനർ അജി കൊളോണിയ പറഞ്ഞു.എ.എ.പി ഭരിക്കുന്ന ഡൽഹിയിൽ 200 യൂണിറ്റും പഞ്ചാബിൽ 300 യൂണിറ്റും വൈദ്യുതി സൗജന്യമായി നൽകുമ്പോൾ വൈദുതി ഉൽപ്പാദിപ്പിക്കുന്ന കേരളത്തിൽ അടിക്കടി നിരക്കുവർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ജില്ലാ സെക്രട്ടറി സൽമാൻ റിപ്പൺ അഭിപ്രായപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ അമ്പലവയലിൽ കെ എസ് ഇ ബി ഓഫീസിന് മുൻപിൽ പഞ്ചായത്ത് കൺവീനർ ചാക്കോയുടെ നേതൃത്വത്തിൽ പ്രവർത്തകർ ബിൽ കത്തിച്ചു.സമാന രീതിയിൽ പുൽപ്പള്ളിയിൽ പഞ്ചായത്ത് കൺവീനർ ബേബിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ പ്രതിഷേധിച്ചു. മീനങ്ങാടിയിൽ ജില്ലാ യൂത്ത് വിംഗ് കൺവീനർ സിജു പുൽപ്പള്ളി, മാനന്തവാടിയിൽ മണ്ഡലം ജോ.കൺവീനർ ബേബി പള്ളത്ത്,പുൽപ്പള്ളിയിൽ പഞ്ചായത്ത് കൺവീനർ ബേബി, ബത്തേരിയിൽ മണ്ഡലം സെക്രട്ടറി ജോസ്.പി.മാണി, പൂതാടിയിൽ ജില്ലാ കൺവീനർ അജി കൊളോണിയ, ബാബു തച്ചറോത്ത് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *