May 17, 2026

കേരള വിഷൻ കസ്റ്റമർ സെൻ്റർ ഉദ്ഘാടനം നാളെ

0
IMG_20220916_155046.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി:  ഇന്ത്യയിലെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതുമായ കേരള വിഷന്റെ മാനന്തവാടിയിലെ കസ്റ്റമർ കെയർ സെന്റർ ഉദ്ഘാടനം നാളെ (17 ന് ) നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ രണ്ടാമത്തെ കസ്റ്റമർ സപ്പോർട്ടിംഗ് സെന്ററാണ് മാനന്തവാടിയിലേത്.
മാനന്തവാടി ക്ലബ്ബ്കുന്നിലാണ് കസ്റ്റമർ കെയർ പ്രവർത്തനമാരംഭിക്കുന്നത്. നാളെ (17 ന് ) വൈക്കീട്ട് നാല് മണിക്കാണ് ഉദ്ഘാടനം നടക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം ക്ലബ്ബ് കുന്ന് ഐ.എം.എ ഹാളിൽ പൊതുസമ്മേളനം നടക്കും
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് ജസ്റ്റിൻ ബേബി കസ്റ്റമർ കെയർ ഉദ്ഘാടനം നിർവ്വഹിക്കും. നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി മുഖ്യാതിഥിയായിരിക്കും. കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും വയനാട് വിഷൻ എം.ഡി.യുമായ പി.എം. ഏലിയാസ് അധ്യക്ഷത വഹിക്കും. കേരള വിഷൻ ചെയർമാൻ കെ.ഗോവിന്ദൻ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാവൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, ഡിവിഷൻ കൗൺസിലർ ബി.ഡി.അരുൺ കുമാർ, ടീ ബോർഡ് മെമ്പർ ഇ.പി.ശിവദാസൻ മാസ്റ്റർ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ. ഉസ്മാൻ, വ്യാപാരി വ്യവസായ സമിതി യൂണിറ്റ് പ്രസിഡന്റ് എ.വി.മാത്യു, മാനന്തവാടി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്ള പള്ളിയാൽ തുടങ്ങിയവർ സംസാരിക്കും. ദക്ഷിണേന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ബ്രേഡ് ബാന്റ് പ്രൊവൈഡർ ആണ് കേരള വിഷൻ. ഇന്ന് കേരളത്തിന് പുറമെ തമിഴ് നാട്ടിലും ഇന്റർനെന്റ് കണക്ഷൻ നൽകുകയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം വരും ദിവസങ്ങളിൽ കണക്ഷനുകൾ നൽക്കാനുള്ള തയ്യാറെടുപ്പിലുമാണ്. കേരള വിഷൻ ബ്രോഡ്ബാൻഡ് കേരളത്തിലെ ചെറുകിട കേബിൾ ഓപ്പറേറ്റർമാരുടെ കൂട്ടായ്മയാണ്. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ പി.എം. ഏലിയാസ്, ബിജു ജോസ്, തങ്കച്ചൻ പുളിഞ്ഞാൽ,വിനീഷ് തോണി
 പുളിഞ്ഞാൽ,വിനീഷ് തോണിച്ചാൽ, പി.എ.അഷറഫ്, തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *