April 25, 2024

തവിഞ്ഞാൽ സി.ഡി.എസ്.തിരഞ്ഞെടുപ്പ് സി.പി.എം.ന് മറുപടിയുമായി കോൺഗ്രസ്സ്. ഭരണപരാജയത്തിന്റെ ജാള്യത മറക്കാനാണ് കോൺഗ്രസ്സ് – ബി.ജെ.പി. ബന്ധം ആരോപികുന്നത്.

0
20180202 123919
മാനന്തവാടി: തവിഞ്ഞാൽ സി.ഡി.എസ്.തിരഞ്ഞെടുപ്പ് സി.പി.എം.ന് മറുപടിയുമായി കോൺഗ്രസ്സ്. ഭരണപരാജയത്തിന്റെ ജാള്യത മറക്കാനാണ് കോൺഗ്രസ്സ് – ബി.ജെ.പി. ബന്ധം ആരോപികുന്നതെന്നും തവിഞ്ഞാൽ കോൺഗ്രസ്സ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. സ്ത്രീ ശാക്തീകരണ ലക്ഷ്യം വെച്ചുള്ള കുടുംബശ്രീ സംവിധാനത്തെ രാഷ്ട്രീയവൽക്കരിക്കാൻ കോൺഗ്രസ്സ് ഉദ്ദേശിക്കുന്നില്ലന്നും നേതാക്കൾ

സി.ഡി.എസ്.തിരഞ്ഞെടുപ്പിൽ 11 വീതം തുല്ല്യ വോട്ടുകൾ ലഭിച്ചപ്പോൾ നറുക്കെടുപ്പിലൂടെയാണ് ചെയർപേഴ്സണെയും വൈസ് ചെയർപേഴ്സണെയും തിരഞ്ഞെടുത്തത്.തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് സി.പി.എം. BJP ബന്ധം ആരോപിക്കുന്നത്. സി.പി.എം ന്റെ തന്നെ പഞ്ചായത്ത് മെമ്പർകെതിരെ സി.ഡി.എസ്.എക്സികുട്ടീവിലേക്ക് മത്സരിച്ച് ജയിച്ച ജയലക്ഷ്മിയാണ് വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത് ഇക്കാര്യത്തിൽ കോൺഗ്രസ്സ് ഇടപെട്ടിട്ടില്ല
. ഭരണം നിലവിലുണ്ടായിട്ടും സി.ഡി.എസിൽ പരാജയപ്പെട്ടത് സ്വന്തം അണികളെ പറഞ്ഞ് മനസിലാക്കാൻ സാധിക്കാത്ത സി.പി.എം.നേതൃത്വം അണികളെ തൃപ്തിപ്പെടുത്താൻ വില കുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും കോൺഗ്രസ്സ് നേതാക്കൾ കുറ്റപ്പെടുത്തി.സി.ഡി.എസ് തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ.സി.പി.എം ഏരിയാ കമ്മറ്റി അംഗം ബി.ജെ.പി.വാർഡ് മെമ്പറെ പല തവണ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചത് ഫോൺ രേഖ പരിശോധിച്ചാൽ വ്യക്തമാവുമെന്നും നേതാക്കൾ വ്യക്തമാക്കി 
കഴിഞ്ഞ ആറ് വർഷം നല്ല പ്രവർത്തനം കാഴ്ചവെച്ച സി.ഡി.എസിന് ലഭിച്ചു അംഗീകാരം കൂടിയാണ് തുടർന്നും കോൺഗ്രസ് പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കാരണമെന്നും നേതാക്കൾ വ്യക്തമാക്കി.വാർത്താ സമ്മേളനത്തിൽ കോൺഗ്രസ്സ് നേതാക്കളായ എം.ജി.ബിജു, ജോസ് കൈനികുന്നേൽ, എം.ജി ബാബു, ജോസ് പാറക്കൽ, ശശികുമാർ വി.കെ.തുടങ്ങിയവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *